തേനിനെ ബ്രാൻഡ് ആക്കിയ ഒരു വയനാട്ടുകാരൻ

  • 295
    Shares

വേദങ്ങളായ വേദങ്ങളും ആരോഗ്യ രംഗത്തെ വിദഗ്ധരും പുകഴ്ത്തിക്കൊണ്ടിരിക്കുന്ന ഔഷദമാണ് തേൻ. നവജാത കുഞ്ഞുങ്ങൾക്ക് മുതൽ പടുവൃദ്ധന്മാർക്ക് വരെ പല അസുഖങ്ങൾക്കുമുള്ള മരുന്നായി തേനിനെ അവതരിപ്പിക്കാറുണ്ട്. മൂന്നാറിലെയും വയനാട്ടിലെയും ചുരം കയറിയാൽ പിന്നെ യാത്രക്കാരെല്ലാം നല്ല തേൻ തേടി നടക്കും. എന്നാൽ, എല്ലാ ഔഷധ ഗുണങ്ങളെയും ഇല്ലാതാക്കുന്ന മായം തേൻ വിപണിയേ പിടികൂടിയതോടെ ജനങ്ങളിലുള്ള വിശ്വാസം ഏറെ കുറെ ഇല്ലാതായി. നല്ല തേൻ കിട്ടാനില്ലെന്ന വിശ്വാസം പൊതുബോധത്തെ പിടിച്ചുലക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാൽ, ഉപഭോക്താക്കൾക്ക് ശുദ്ധമായ തേൻ നൽകുകയെന്ന ആശയവുമായി വിപണി പിടിച്ചുകൊണ്ടിരിക്കുന്ന ഒരു വയനാട്ടുകാരനുണ്ട്. ഉസ്മാൻ മദാരിയാണ് ആ യുവ സംരംഭകൻ. 2015ൽ വൈത്തിരിയിൽ ആരംഭിച്ച ബീ ക്രാഫ്റ്റിന്റെ തേൻ കട ഇപ്പോൾ ഒരു ബ്രാൻഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്.

ഉസ്മാൻ മദാരി

ശുദ്ധമായതും വ്യത്യസ്ത നിറഞ്ഞതുമായ തേൻ ഉത്പന്നങ്ങളുടെ വിശാലമായ ലോകം തുറക്കുന്ന സംരംഭമായി ഇന്ന് അത് മാറിക്കഴിഞ്ഞു. വൈത്തിരിയിൽ നിന്ന് ചുരം ഇറങ്ങിയ തേൻ കട കൊച്ചിയിൽ വരെ എത്തി നിൽക്കുകയാണ്. തേൻകടയുടെ പുതിയ ഷോറൂം വയനാട് കൽപറ്റയിൽ ഈ മാസം 18ന് ഉദ്ഘാടനം ചെയ്യും. ശുദ്ധവും ഔഷധ ഗുണവുമുള്ള തേൻ വാങ്ങിയെന്ന ഉറപ്പും സംതൃപ്തിയും ഉസ്മാന്റെ തേൻ കടയിലൂടെ ഉപഭോക്താക്കൾക്ക് കിട്ടിക്കൊണ്ടിരിക്കുകയാണ്.

ബിക്രഫ്റ്റ് തേന്‍കടയുടെ പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം എറണാകുളം കടവന്ത്രയില്‍ ഒക്ടോബര്‍ 7 ന് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ ജോഷി ഉദ്ഘാടനം ചെയ്തു . കലൂര്‍ കടവന്ത്രയില്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപത്തെ ഷോറൂമിലെ ആദ്യ വില്പന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡണ്ട്‌ പി.എം ഇബ്രാഹിം നിര്‍വഹിച്ചു.?-Koumudi Channel Business newsThen Kada / തേൻ കട9847383003http://www.beecraft.in/#HONEY #AGMARK #ORIGINAL #PURIFIED #BEE #HONEYSHOP #ThenKada / തേൻ കട #kochi #Ernakulam

Posted by Then Kada on Saturday, 13 October 2018

നമ്മുടെ നാട്ടിൽ ഏറ്റവും ശുദ്ധമായ, കലർപ്പില്ലാത്ത തേൻ ലഭിക്കുന്നത് എവിടെ നിന്നാണ് എന്ന് ചോദിച്ചാൽ സാധാരണക്കാർ പറയും വയനാട് എന്ന്. ചെറുതേൻ, വൻതേൻ എന്നിങ്ങനെ വിവിധയിനം തേനുകളുടെ ഈറ്റില്ലമായാണ് വയനാട് കണക്കാക്കപ്പെടുന്നത്. എന്നാൽ ഗുണനിലവാര പരിശോധനക്കായി അടുത്തിടെ വയനാട്ടിൽ നിന്നും പിടിച്ചെടുത്ത 4000 കിലോ തേനിൽ 1000 കിലോ മാത്രമായിരുന്നു ശുദ്ധമായ തേൻ. ബാക്കി വ്യാജ തേൻ ആയിരുന്നു. ശുദ്ധമായ 1000 കിലോ തേൻ പ്രീമിയം ഉപഭോക്താക്കളെ ഉദ്ദേശിച്ചു മാത്രമുള്ളവയാണ്. വ്യാജ തേൻ വിപണിയുടെ കാര്യത്തിൽ ഇതൊരു ഉദാഹരണം മാത്രം. ശുദ്ധമായ തേനിന്റെ ലഭ്യത ഇന്നത്തെ കാലത്ത് അത്രകണ്ട് വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. 2015 ൽ വയനാട് വൈത്തിരി ആസ്ഥാനമായി തുടക്കം കുറിച്ച തേൻകട എന്ന സ്ഥാപനത്തിലൂടെ ശുദ്ധമായ തേൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യാപനത്തിന് എത്തിക്കുകയാണ് ഉസ്മാൻ മദാരി എന്ന സംരംഭകൻ. തീർത്ത് വേറിട്ട ആശയമായി തുടക്കം കുറിച്ച തേൻകട ഇന്ന് വയനാട്, കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.

Posted by Then Kada on Sunday, 7 October 2018

2015 പ്രശസ്ത മോട്ടിവേഷണൽ ട്രെയ്‌നറായ പിപി വിജയന്റെ ഒരു െ്രെടനിംഗ് ക്ലാസാണ് ഉസ്മാൻ മദരിയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. ക്ലാസിനിടക്ക് ലയൺ ഡേറ്റ്‌സ് എന്ന ബ്രാൻഡ് വളർന്നു വന്ന കഥ പിപി വിജയൻ പറഞ്ഞത് മദാരിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. വിപണിയിൽ ആവശ്യക്കാർ ഇല്ലാതിരുന്ന ഈന്തപ്പഴം മനോഹരമായ പാക്കിംഗിൽ വിപണിയിൽ എത്തിച്ചപ്പോൾ അതിന് ആവശ്യക്കാർ ഉണ്ടായി. അങ്ങനെയാണ് ലയൺ ഡേറ്റ്‌സ് എന്ന ബ്രാൻഡ് വളർന്നു വന്നത്. ഇക്കാര്യം തേനിന്റെ കാര്യത്തിലും പരീക്ഷിക്കാവുന്നതാണ് എന്ന് മദാരിക്ക് തോന്നി. എന്നാൽ ആദ്യത്തെ പോലെ 500 കിലോയോ 1000 കിലോയോ വിൽക്കുക എന്നതായിരുന്നില്ല ലക്ഷ്യം. തേൻവിപണി പിടിച്ചെടുക്കുക എന്നതായിരുന്നു.

Posted by Then Kada on Saturday, 6 October 2018

ഇതിന്റെ ഭാഗമായി വിവിധതരം തേനുകളെപ്പറ്റി മദാരി പഠനം നടത്തി. ഓരോ സീസണുകൾ അനുസരിച്ചാണ് ഉത്തരേന്ത്യയിൽ തേൻ ഉൽപാദിപ്പിച്ചിരുന്നത്. മല്ലി കൊയ്ത്തിന്റെ മാസത്തിൽ മല്ലി പൂന്തേനും തുളസിപ്പൂന്തേൻ, കടുക് പൂന്തേൻ എന്നിവ സംഭരിക്കുന്നു. ഓരോ തേനിനും വ്യത്യസ്തങ്ങളായ ഗുണങ്ങളാണ് ഉണ്ടായിരുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ആസാം, ജാർഖണ്ഡ്, കശ്മീർ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും തേൻ കർഷകരുമായി കരാറുണ്ടാക്കിയ ശേഷം തേൻ കേരളത്തിൽ എത്തിച്ച് സംസ്‌കരിച്ച് വിപണിയിൽ എത്തിക്കുക എന്നതായിരുന്നു ഉസ്മാൻ മദാരിയുടെ പദ്ധതി.

ഏതൊരു ബിസിനസുകാരനെയും പോലെ ഒട്ടേറെ പരീക്ഷണങ്ങളും പ്രയാസങ്ങളും താണ്ടിയാണ് ഉസ്മാൻ ഇന്ന് യുവ സംരംഭകർക്ക് മാതൃകയായി നിൽക്കുന്നത്. ഫീസ് അടക്കാൻ പണം ഇല്ലാത്തതിനാൽ പ്രീഡിഗ്രി പാതി വഴിക്ക് നിന്നത് മുതൽ കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിൽ സകലതും നഷ്ടപ്പെട്ടത് വരെ നീണ്ടു നിൽക്കുന്ന യാതനകളുടെ കഥ ഒട്ടേറെ പറയാനുണ്ട് ഈ യുവാവിന്. എന്നാൽ, പ്രതിസന്ധികളെ നേരിടാനും പ്രതികൂല സഹാചര്യങ്ങളെ അതിജീവിക്കാനുമുള്ള മനക്കട്ടി ദൈവം ഉസ്മാന് നൽകിയിരുന്നു. അത് മാത്രമായിരുന്നു ഉസ്മാന്റെ ജീവിതത്തിലേ വിജയ രഹസ്യം. പ്രതിസന്ധികളെ കുറിച്ച് പറഞ്ഞ് നടന്ന് ശ്രദ്ധാക്കളുടെ സെന്റിമെൻസ് പിടിച്ചുപറ്റാനല്ല മറിച്ച് തനിക്ക് ചുറ്റുമുള്ളവരെ അത്ഭുതപ്പെടുത്താനായിരുന്നു ഉസ്മാൻ ശ്രമിച്ചത്.

ആഗസ്റ്റ് പത്തിന് ഉരുൾപ്പൊട്ടലിൽ നിലം പതിച്ച വയനാട്ടിലെ ഒരായിരം സ്വപ്‌നങ്ങളിലൊന്ന് ഉസ്മാന്റെ തേൻകടയായിരുന്നു. കൊച്ചിയിലെ പുതിയ കട ആരംഭിക്കാനുള്ള ഒരുക്കത്തിനായി ലക്ഷക്കണക്കിന് രൂപയുടെ തേനുകൾ വൈത്തിരിയിലെ തേൻകടയിൽ ശേഖരിച്ചിരുന്നു. എന്നാൽ, ഒരു മഴവെള്ളപ്പാച്ചിലിൽ അതുൾപ്പടെയുള്ള കെട്ടിടം പൂർണമായും നിലംപതിച്ചു. ഉസ്മാൻ മദാരിയെന്ന യുവസംരംഭകൻ ദയനീയമായി അവസാനിച്ചുവെന്നായിരുന്നു അന്ന് എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ, പരിഭവങ്ങളുടെ പ്രളയം തീർത്ത് വിധിയോട് ഇഴകിചേരാനല്ല മറിച്ച് ഒഴുക്കിനെതിരെ നീന്തി നഷ്ടപ്പെട്ടതെല്ലാം ഊളിയിട്ട് വീണ്ടെടുക്കാനായിരുന്നു ഉസ്മാൻ ശ്രമിച്ചത്. ആ ഉറച്ച മനസ്സിന്റെ പരിണിതി ഫലം എന്ന നിലക്ക് രണ്ട് മാസം കൊണ്ട് കൊച്ചിയിലെ തേൻ കട തുടങ്ങാൻ ഉസ്മാന് സാധിച്ചു.

മഹാനഷ്ടങ്ങളെ കുറിച്ചോർക്കുമ്പോഴും അതിനെ കുറിച്ച് പറയുമ്പോഴും നിഗൂഢമായ ഒരു പുഞ്ചിരി ഉസ്മാന്റെ മുഖത്ത് വിരിയുന്നത് കാണാം. വിധിയോടുള്ള പക വീട്ടലാണോ സ്രഷ്ടാവിനോടുള്ള നന്ദിയാണോ അതെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. ഇന്ത്യയിൽ എവിടെയും ഫ്രീ കൊറിയർ സർവീസിൽ 100 ശതമാനം പരിശുദ്ധമായ തേനുകൾക്കും തേൻകടയുമായി ബന്ധപ്പെടാം. വെബ്‌സൈറ്റ്: http://www.beecraft.in/Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *