ഹെൽമെറ്റ് സമ്മാനവുമായി സുസുക്കി

Loading...

റോഡ് സുരക്ഷാ പ്രചാരണ പരിപാടിയുമായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ്(എസ് എം ഐ പി എൽ) രംഗത്ത്. രാജ്യത്തെ ഇരുചക്രവാഹന യാത്രികരെ ഹെൽമെറ്റ് ഉപയോഗത്തെക്കുറിച്ചു ബോധവൽക്കരിക്കുകയാണു ‘ഹെൽമെറ്റ് ഫോർ ലൈഫ്’ പരിപാടിയുടെ ദൗത്യം. ഇന്ത്യയിൽ റോഡ് അപകടങ്ങളിൽ മരിക്കുകയും പരുക്കേൽക്കുകയും ചെയ്യുന്നവരിൽ ഭൂരിപക്ഷവും ഇരുചക്രവാഹന യാത്രികരാണെന്നതു പരിഗണിച്ചാണു വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുമായി സഹകരിച്ചാണ് എസ് എം ഐ പി എൽ ‘ഹെൽമെറ്റ് ഫോർ ലൈഫ്’ നടപ്പാക്കുന്നത്.

രാജ്യതലസ്ഥാനത്ത് ഡൽഹി എൻ സി ആർ മേഖലയിൽ ആരംഭിക്കുന്ന പ്രചാരണ പരിപാടിയിൽ മുംബൈ, പുണെ, അഹമ്മദബാദ്, സൂറത്ത്, ബെംഗളൂരു, ചെന്നൈ, ഹൈദരബാദ്, ലക്‌നൗ, കൊൽക്കത്ത നഗരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കോഴിക്കോടിനെയാണു സുസുക്കി ‘ഹെൽമെറ്റ് ഫോർ ലൈഫി’നായി തിരഞ്ഞെടുത്തിരിക്കുന്നത്. നഗരങ്ങളിലെ പ്രധാന സിഗ്‌നലുകളിൽ ട്രാഫിക് പൊലീസിനൊപ്പം ചേരുന്ന സുസുക്കി വളന്റിയർമാരാണു ‘ഹെൽമെറ്റ് ഫോർ ലൈഫ്’ പദ്ധതിയുടെ പ്രചാരണം നിർവഹിക്കുക. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിലെത്തുന്നവരെ സംഘം ബോധവൽക്കരിക്കും. ഹെൽമെറ്റ് ഉപയോഗിക്കാത്തതിനു ട്രാഫിക് പൊലീസ് പിഴ ഈടാക്കുമ്പോൾ സുസുക്കി സംഘത്തിന്റെ ഉപഹാരം പുത്തൻ ഹെൽമെറ്റ് ആവും. ഓരോ നഗരത്തിലും 1,000 ഹെൽമെറ്റ് വീതം വിതരണം ചെയ്യാനാണു സുസുക്കി ലക്ഷ്യമിടുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *