ചെസ്സ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ഡോ. ബോബി ചെമ്മണൂർ നിർവ്വഹിച്ചു

തൃശ്ശൂർ ദേവമാതാ പബ്ലിക് സ്‌കൂൾ ദർശന ക്ലബ്ബിന്റെയും കേരള ചെസ്സ് അസോസിയേഷൻ ഫോർ ബ്ലൈൻഡ്സിന്റെയും ആഭിമുഖ്യത്തിൽ നടന്ന ചെസ്സ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം, സ്പോർട്സ്മാനും ബിസിനസ് മാനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണൂർ നിർവ്വഹിച്ചു. റവ. ഫാദർ ഷാജു എടമന (പാട്രൺ, ദർശന ക്ലബ്ബ്) യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനവും ഡോ. ബോബി ചെമ്മണൂർ നിർവ്വഹിച്ചു.

ഡോ. ഗോപകുമാർ (കാർഡിയാക് സർജൻ, അമലാ ഹോസ്പിറ്റൽ) മുഖ്യാതിഥിയായും, വിജയ് മോഹൻ (മാനേജർ, പുളിമൂട്ടിൽ സിൽക്സ്) വിശിഷ്ടാതിഥിയായും പങ്കെടുത്തു. നൗഷാദ് ഇ. പി. (സെക്രട്ടറി, കെ. സി. എ. ബി.), സ്റ്റാൻലി കെ. തോമസ് (സെക്രട്ടറി, എ. സി. എം. ഐ.) എന്നിവർ ആശംസയർപ്പിച്ചു. റവ. ഫാദർ സോളമൻ കടമ്പാട്ട് (ഡയറക്ടർ, ദർശന ക്ലബ്ബ്) സ്വാഗതവും അഞ്ജു വിൽസൺ നന്ദിയും പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *