നഗര ഗതാഗതം സുഖകരമാക്കി രണ്ട് മേൽപ്പാലങ്ങൾ വരുന്നു

Loading...
  • 98
    Shares

കോഴിക്കോട്: നഗര യാത്രയുടെ ദുരിതങ്ങൾ കുറച്ചുകൊണ്ട് കോഴിക്കോട് രണ്ടു മേൽപ്പാലങ്ങൾ വരുന്നു. ഒന്ന് രാമനാട്ടുകരയിലും മറ്റൊന്ന് കോഴിക്കോട് തൊണ്ടയാടും.
നഗരത്തിൽ നിന്നും മെഡിക്കൽ കോളേജിലേക്കും വയനാട് ഭാഗത്തേക്കും പോകുന്നവർ ദേശീയ പാത ബൈപാസിൽ ഇപ്പോൾ അനുഭവിക്കുന്ന ഗതാഗത കുരുക്ക് ഇതോടെ മറികടക്കാനാകും.

തൃശൂർ ഭാഗത്തു നിന്നും നഗരത്തിലേക്ക് വരുന്നവർ രാമനാട്ടുകരയിൽ നേരിടുന്ന ഗതാഗത സ്തംഭനവും ഒഴിവാക്കാനാവും. ഈ മാസം അവസാനത്തോടെ രണ്ടു മേൽപ്പാലങ്ങളുടെയും പണി തീരും. പിഡബ്ല്യൂഡിക്കു വേണ്ടി ഊരാളുങ്കൽ സൊസൈറ്റിയാണ് പണി നടത്തുന്നത്. 2016ൽ ആരംഭിച്ച പണി 2018 മെയ് മാസത്തിൽ തീരേണ്ടതായിരുന്നു. എന്നാൽ അതിശക്തമായ മഴ മൂലം പണികൾ നീണ്ടു പോയി. അവസാനഘട്ട മിനുക്കു പണികൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ മാസം തന്നെ മഴ അനുവദിച്ചാൽ പണികൾ തീരുമെന്നും പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി ബി ബൈജു അറിയിച്ചു.

 

മഴ ഇല്ലെങ്കിൽ മാത്രമേ പണികൾ തീരുകയുള്ളൂ. കാരണം മിനുക്കു പണികൾ കൃത്യമാവണമെങ്കിൽ നല്ല കാലാവസ്ഥ ഒഴിച്ച് കൂടാനാവാത്തതാണ്. രണ്ടു മേൽപ്പാലങ്ങൾക്കും കൂടി മൊത്തം ചെലവ് 1.26 കോടിയാണ്. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിക്കു കൂടി സൗകര്യമുള്ള ദിവസത്തിനായി കാക്കുകയാണ് പി ഡബ്ല്യൂ ഡിയും ഊരാളുങ്കൽ സൊസൈറ്റിയും.
കാലാവസ്ഥ അനുകൂലമായാൽ അടുത്ത മാസം ആദ്യത്തോടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഏതായാലും ഗതാഗത കുരുക്കിൽ ദുരിതമനുഭവിക്കുന്ന നഗരത്തിന് ഈ മേൽപ്പാലങ്ങൾ മുതൽക്കൂട്ടാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *