രൂപയുടെ മൂല്യത്തകർച്ച 76ലേക്കെന്ന് യു ബി എസ്

  • 10
    Shares

മൂന്ന് മാസം കൊണ്ട് ഇന്ത്യൻ കറൻസി ഡോളറിന് 76 രൂപ എന്ന നിലയിലേക്ക് എത്തുമെന്ന് സ്വിസ് ബ്രോക്കറേജ് യു.ബി.എസ്. 2018 ജനുവരി മുതൽ ഏകദേശം 15 ശതമാനത്തിന്റെ മൂല്യത്തകർച്ചയാണ് രൂപയ്ക്ക് ഉണ്ടായത്. ഉയർന്ന ആഗോള എണ്ണവില കാരണം രൂപ നിരന്തരമായ സമർദ്ദത്തിലാണെന്നും യുബിഎസ് റിപ്പോർട്ട് ചെയ്യുന്നു. രൂപയുടെ മൂല്യത്തകർച്ചക്ക് തടയിടാൻ ഇന്ത്യ ജപ്പാനുമായി കറൻസി കൈമാറ്റ കരാറിൽ ഒപ്പു വെച്ചിരുന്നു. 75 ബില്യൺ ഡോളറിന്റെ കറൻസി കൈമാറ്റ കരാറിൽ ഒപ്പു വെച്ചത് ഒക്ടോബർ അവസാനമാണ്. ഈ കരാറിലൂടെ രൂപയും ഇന്ത്യയിലെ മൂലധന വിപണിയും കൂടുതൽ ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഡോളർ ശക്തിപ്രാപിച്ചതിനെ തുടർന്ന് രൂപ 74 കടന്നിരുന്നു. ഉയർന്ന എണ്ണവിലയും വിദേശ നിക്ഷേപങ്ങളുടെ കുറവുമാണ് രൂപ സമ്മർദത്തിലായത്.

ഏപ്രിലിനും ആഗസ്റ്റിനുമിടയിൽ ആർബിഐ നിരവധി തവണ ഫോറെക്‌സ് മാർക്കറ്റിൽ ഇടപെട്ടു. ഇതുമൂലം രാജ്യത്തിന്റെ വിദേശ നാണ്യകരുതൽ ശേഖരത്തിൽ വൻ ഇടിവുണ്ടായി. ഇതേത്തുടർന്ന് രണ്ട് തവണ പലിശനിരക്കും ഉയർത്തിയിട്ടുണ്ടായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *