മിതമായ നിരക്കിൽ ജല പരിശോധന; വ്യത്യസ്ഥമായി വാട്ടർ കെയർ ലബോറട്ടറി

കേരള ഗവൺമെന്റ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള തൃശ്ശൂരിലെ വാട്ടർ കെയർ ജലപരിശോധന ലബോറട്ടറിയിൽ മിതമായ നിരക്കിലാണ് ജല പരിശോധന നടത്തുന്നത്. കക്കൂസ് മാലിന്യങ്ങൾ, മലിന ജലത്തിലുള്ള അണുക്കൾ, വ്യവസായശാലകൾ നിന്നും അശ്രദ്ധമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കളിൽ നിന്നും വാഹനങ്ങളിൾ നിന്നും ഭൂമിയിലും ജലത്തിലും എത്തിച്ചേരുന്ന രാസ വസ്തുക്കൾ, രാസവളങ്ങൾ, കീട നാശിനികൾ, ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന ലെഡ്, കാഡ്മിയം, ബേരിയം, മെർക്കുറി തുടങ്ങിയ മാരക വിഷ വസ്തുക്കൾ , അഴുകിയ ഖരമാലിന്യത്തിലൂടെ ഒഴുകി വരുന്ന ജലത്തിലുള്ള വിവിധ തരം മാലിന്യങ്ങൾ എന്നിവ ജലത്തിൽ എത്തുന്നതോടെ ആ ജലം മലിനമാകുന്നു.. കുടിവെള്ള മായി ഉപയോഗിക്കാൻ പറ്റാതാകുന്നു.

നാം ശുദ്ധമെന്നും സുരക്ഷിതമെന്നും കരുതി വാങ്ങിയും, ജല സ്രോതസ്സുകളിൽ നിന്ന് നേരിട്ടോ ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണോ..? ഭൂരിഭാഗവും അല്ല എന്നാണ് ഗവ. ഏജൻസികളുടെ പഠനങ്ങളിൽ തെളിയുന്നത്. എന്നാൽ നാം മലയാളികൾ ഇതിൽ എത്ര മാത്രം ബോധവാൻമാരാണ്…? വളരെ കുറവ്. നിറമോ മണമോ അരുചിയോ ഇല്ലാത്ത വെള്ളം മുഴുവനുംശുദ്ധമാണെന്നുള്ളത് നമ്മുടെ ഒരു മൂഢ വിശ്വാസമായിട്ടേ കാണാൻ കഴിയൂ. അത്തരമൊരു വിശ്വാസത്തിൻറ ബലത്തിലാണ് വലിയ ബിസിനസ്സുകാരെല്ലാം ഇന്ന് കോടികൾ മുടക്കി ബഹു നില നക്ഷത്ര ആതുരാലങ്ങൾ പണിതുയർത്തുന്നത്.

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ 70% രോഗങ്ങളുടേയും മുഖ്യഹേതുക്കൾ ജനങ്ങളിലെത്തുന്നത് ഉപയോഗ യോഗ്യമല്ലാത്ത വെള്ളത്തിലൂടെയാണെന്ന് പറയുന്നത് ഐക്യ രാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ലോകാരോഗ്യ പഠന റിപ്പോർട്ടുകളാണ്. വിവിധ തരത്തിലുള്ള കാൻസർ, കിഡ്‌നി രോഗങ്ങൾ, ലിവർ രോഗങ്ങൾ, മൂത്രക്കല്ല്, നാഡീ രോഗങ്ങൾ, ദഹന രോഗങ്ങൾ, ടൈഫോയ്ഡ്, കോളറ, മറ്റു അണു രോഗങ്ങൾ… രോഗങ്ങളുടെ പട്ടിക അങ്ങനെ നീളും… ഉത്തരം തേടി പിന്നിലോട്ട് തുഴഞ്ഞാൽ എത്തിച്ചേരുക വലിയൊരവോളം നമ്മുടെ കുടിവെള്ളത്തിലേക്കാകും. അത് കൊണ്ടാണ് ശുദ്ധവെള്ളം ഉപയോഗിച്ചുള്ള ‘ഹൈഡ്രോ(ജല) തെറാപ്പി’ യിലൂടെ 60%ലേറെ രോഗങ്ങളും വരാതെ കാക്കാമെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.

ഇത്തരമൊരു സാഹചര്യത്തിലാണ് നാം ഉപയോഗിക്കുന്ന കുടിവെള്ളത്തിൻറ ഗുണമേന്മ ഗവ. അംഗീകൃത ആധുനിക ജല പരിശോധന സംവിധാനങ്ങൾ ഉപയോഗിച്ച് ഉറപ്പ് വരുത്തേണ്ടതിൻറ പ്രധാന്യം പ്രസക്തമാകുന്നത്. നമ്മുടെ കുടുംബത്തിൻറ സാമൂഹ്യ- ആരോഗ്യ-സാമ്പത്തിക ഭദ്രതക്ക് ഇക്കാലത്ത് വർഷത്തിലൊരിക്കലെങ്കിലും ജല പലിശോധന നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ജല ഗുണപരിശോധനക്ക് ചെലവ് വെറും ആയിരത്തിന് താഴെ.. എന്നാൽ ഇതിലൂടെ നമ്മൾ നേടുന്നത് ആശുപത്രികളിൽ ഹോമിക്കേണ്ടിവരുന്ന ലക്ഷങ്ങൾ മാത്രമല്ല കൂടെ കളി ചിരിയുള്ള നല്ലൊരു കുടുംബാന്തരീക്ഷം, വിലപ്പെട്ട സമയം, സമാധാനം… അങ്ങനെ പലതാണ്.

തൃശ്ശൂർ ജില്ലയിലെ സാധാരണക്കാർക്ക് എളുപ്പത്തിൽ ആശ്രയിക്കാവുന്ന ഗവ. അംഗീകൃത ജല പരിശോധനാ സംവിധാനങ്ങൾ ഇതുവരെ പരിമിതമായിരുന്നു. പരിശോധന ഫലം ലഭിക്കണമെങ്കിൽ പത്ത്പതിനഞ്ച് ദിവസത്തോളം കാത്തിരിക്കണവുമായിരുന്നു. എന്നാൽ ഇനിയതെല്ലാം പഴങ്കഥ. ‘കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറ’ പൂർണ്ണ അംഗീകാരത്തോടെ, ബോർഡ് നിഷ്‌കർക്കുന്ന എല്ലാവിധ ജല പരിശോധനകളും ആധുനിക ലബോറട്ടറി സംവിധാനത്തിൽ പരിശോധിച്ച്, വെറും 4-5 ദിവസത്തിനകം ഗവ. അംഗീകൃത സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന സ്ഥാപനമാണ് തൃശ്ശൂരിലെ പൂങ്കുന്നത്ത് സ്ഥിതി ചെയ്യുന്ന വാട്ടർ കെയർ ലബോറട്ടറി. ആരോഗ്യ ഗവേഷണ മേഖലയിൽ വർഷങ്ങളുടെ പരിചയസമ്പത്തും അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ വരെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുള്ള ഗവേഷകരുടേയും ഗവ. അംഗീകൃത A ക്‌ളാസ് എൻജിനീയർമാരുമാണ് ഈ സ്ഥാപനത്തിന് ചുക്കാൻ പിടിക്കുന്നത്.

വിവരങ്ങൾക്ക്: 0487-2 380239,
Mob: 8547905339. WATER CARE LABORATORIES,
Pookunnam ,Thrissur.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *