ചാറ്റ് ചെയ്തു കൊണ്ട് തന്നെ വീഡിയോയും കാണാം; പുതിയ ക്രമീകരണവുമായി വാട്‌സാപ്പ്

  • 12
    Shares

ചാറ്റ് ചെയ്തു കൊണ്ട് തന്നെ വീഡിയോ കാണാൻ സാധിക്കുന്ന സംവിധാനം അവതരിപ്പിച്ച് വാട്‌സാപ്പ്. ഒരേസമയം ചാറ്റും വീഡിയോ കാണലും സാധ്യമാക്കുന്ന പിക്ചർ ഇൻ പിക്ചർ സംവിധാനമാണ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി വാട്‌സാപ്പ് ഒരുക്കിയിരിക്കുന്നത്. ചാറ്റ് വിൻഡോയിൽ നിന്നു കൊണ്ട് തന്നെ വീഡിയോ കാണാാൻ മറ്റൊരു വിൻഡോ തുറക്കുന്നതാണ് ഈ രീതി

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് വീഡിയോകൾ വാട്‌സാപ്പ് മെസേജ് ടാബിൽ നിന്നു കൊണ്ട് തന്നെ കാണാനാകുന്ന സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത ചാറ്റിൽ എന്ന പോലെ ഗ്രൂപ്പ് ചാറ്റിലും ഇത് സാധ്യമാണ്. ഡീഫോൾട്ടായാണ് പിക്ചർ ഇൻ പിക്ചർ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സെറ്റിംഗ്‌സിൽ കയറി പുതിയ ഓപ്ഷൻ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. ചാറ്റ് വിൻഡോയിൽ നിൽക്കുമ്പോൾ തന്നെ വീഡിയോയുടെ പ്ലേ ബട്ടൺ അമർത്തി വീഡിയോ കാണാം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *