മെട്രോ ജേണൽ പ്രവചന മത്സരം വിജയിയെ പ്രഖ്യാപിച്ചു
കോഴിക്കോട്: മെട്രോ ജേണൽവായനക്കാർക്കായി നടത്തിയ ഫിഫ വേൾഡ് കപ്പ് പ്രവചന മത്സര വിജയിയെ പ്രഖ്യാപിച്ചു. വയനാട് മേപ്പാടി സ്വദേശി ഷമാൻ കെ യു ആണ് സമ്മാന ജേതാവ്. കമന്റ് പിക്കർ വഴിയാണ് വിജയിയെ തെരഞ്ഞെടുത്തത്. ഫെയ്സ്ബുക്കിലുടെ 4000ൽ പരം ആളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. വാശിയേറിയ മത്സരത്തിൽ വിജയിക്കുന്ന വ്യക്തിക്ക് ചെമ്മണ്ണൂർ ഇന്റർ നാഷണൽ ജ്വല്ലറി നൽകുന്ന 25,000 രൂപയായിരുന്നു ക്യാഷ് പ്രൈസ്.
കണ്ണൂരിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ മെട്രോ ജേണൽ ഓൺലൈൻ മാനേജർ സി പി ഷാജീവാണ് വിജയിയെ തിരഞ്ഞെടുത്തത്. മത്സരത്തിൽ പങ്കെടുത്ത ഏവർക്കും മെട്രോ ജേണൽ ഓൺലൈൻ ടീം അംഗങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചു.
https://www.facebook.com/shaman.ku/posts/1805806739457399