ഐടി ഭീമന്റെ ‘ശത്രു ഓഹരികൾ’ വിറ്റ് കേന്ദ്ര സർക്കാരിന് 1150 കോടി

ന്യൂഡൽഹി: ഐടി ഭീമൻ വിപ്രോയുടെ 4.44 കോടി ഓഹരികൾ വിറ്റ് കേന്ദ്ര സർക്കാർ 1,150 കോടി രൂപ സമാഹരിച്ചു. വിപ്രോയിലെ ‘ശത്രു ഓഹരികൾ’ പൊതുമേഖലയിലെ മൂന്ന് ഇൻഷുറൻസ് കമ്പനികൾക്കാണ് കേന്ദ്ര സർക്കാർ കൈമാറിയത്. 1968ലെ എനിമി പ്രോപ്പർട്ടി ആക്റ്റ് പ്രകാരം ഇന്ത്യക്ക് എതിരേ നിൽക്കുന്ന ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ സംഘമോ ഇന്ത്യയിൽ കൈവശം വെക്കുകയോ അല്ലെങ്കിൽ അവർക്കായി കൈകാര്യം ചെയ്യുകയോ ചെയ്യാവുന്ന ആസ്ത്രികളെയാണ് ‘ശത്രു ഓഹരികൾ’ എന്ന് പറയുന്നത്.

ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ചൈനയിലോ പാക്കിസ്ഥാനിലോ സ്ഥിര താമസമാക്കുന്നവർ ഉപേക്ഷിച്ച് പോകുന്ന ആസ്തികളാണ് ഇത്തരത്തിൽ അറിയപ്പെടുന്നതും. കഴിഞ്ഞ വർഷം നവംബറിലാണ് രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ശത്രു ഓഹരികളുടെ വിൽപ്പനയ്ക്കുള്ള സാധ്യതകൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വിറ്റഴിക്കലിന് സർക്കാർ നിശ്ചയിക്കുന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഇതും സഹായകമാകും എന്ന വിലയിരുത്തലിലായിരുന്നു ഇതിന് പിന്നിൽ.

പതിറ്റാണ്ടുകളായി ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ആസ്തികൾ വിവിധ സ്ഥാപനങ്ങളിലായുണ്ട്. കേന്ദ്ര സർക്കാരിന്റെ വിറ്റഴിക്കൽ പദ്ധതി പ്രകാരമാണ് ഈ ഓഹരികളുടെയും വിൽപ്പന നടക്കുന്നത്. ധനമന്ത്രാലയത്തിന്റെ കീഴിലുള്ള വിറ്റഴിക്കൽ വിഭാഗത്തിലേക്കാണ് തുക പോകുന്നതെന്നാണ് റിപ്പോർട്ട്. 258.90 രൂപ വിലയുള്ള 4.43 കോടി ഓഹരികളാണ് ശത്രു ആസ്തിയായി വിപ്രോയിൽ ഉണ്ടായിരുന്നത്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ, ദ ന്യൂ ഇന്ത്യാ അഷുറൻസ് എന്നീ കമ്പനികൾക്കാണ് കേന്ദ്ര സർക്കാർ ഈ ഓഹരികൾ കൈമാറ്റം നടത്തിയിട്ടുള്ളത്. എൽഐസി 3.86 കോടി ഓഹരികൾ ആണ് വാങ്ങിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *