ആഷിക് യുഎസിലേക്ക്, ഗൂഗിൾ സ്‌കോളർഷിപ്പ് അവസരം നിങ്ങൾക്കും സ്വന്തമാക്കാം

  • 8
    Shares

കോഴിക്കോട് എൻ.ഐ.ടി.യിലെ നാലാംവർഷ ബയോടെക്‌നോളജി വിദ്യാർഥി ആഷിക് അബ്ദുൾ ഹമീദ് യുഎസിലേക്ക് പറക്കുന്നു. വെറുതെ പറക്കുന്നതല്ല, യു.എസിലെ കാലിഫോർണിയയിലുള്ള യൂട്യൂബ് ആസ്ഥാനം സന്ദർശിച്ച് മേധാവിയുമായി കൂടിക്കാഴ്ച നടത്താനാണ് ആഷികിന്റെ ഈ സന്ദർശനം.

ഗൂഗിൾ ഈ സ്‌കോളർഷിപ്പിനായി പരിഗണിച്ചവരിൽ ഒരാളാണ് ആഷിക്. 2019 ജനുവരിയിൽ ആഷിക് പുറപ്പെടും. അതേസമയം ആദ്യമായാണ് കംപ്യൂട്ടർ സയൻസ് മേഖലയിൽ നിന്നല്ലാത്ത ഒരാളെ ഗൂഗിൾ പരിഗണിക്കുന്നത്. 750 യു.എസ്. ഡോളറാണ് (ഏകദേശം 55,000 രൂപ) സ്‌കോളർഷിപ്പ് തുക. കൂടാതെ പ്രാദേശികമായി കംപ്യൂട്ടർ സയൻസ് മേഖലയിൽ വിനിയോഗിക്കാൻ 225 ഡോളറിന്റെ സഹായം കൂടി ലഭിക്കും. നിങ്ങൾക്കും സ്‌കോളർഷിപ്പ് നേടാൻ അവസരമുണ്ട്. കംപ്യൂട്ടർ സയൻസ്, എൻജിനീയറിങ് മേഖലയിലെ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാനാവുക.

വർഷത്തിൽ 6 പേരെയാണ് ഗൂഗിൾ പരിഗണിക്കുക. അടുത്ത വർഷത്തെ സ്‌കോളർഷിപ്പിന് ജൂലായിലാണ് അപേക്ഷ നൽകേണ്ടത്. ഓഗ്മന്റഡ് റിയാലിറ്റിയിൽ നടത്തിയ ഗവേഷണം, ബയോടെക്‌നോളജിയും കംപ്യൂട്ടർ സയൻസും ബന്ധപ്പെടുത്തിയുള്ള പഠനം, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വെർച്വൽ റിയാലിറ്റിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനു റോബോട്ടുകളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതു സംബന്ധിച്ച് ഡൽഹി ഐ.ഐ.ടി.യിൽ അവതരിപ്പിച്ച പ്രബന്ധം, മലബാർ ഭാഗത്തെ സ്‌കൂളുകളിലെയും കോളേജുകളിലെയും കുട്ടികളെ ഉൾപ്പെടുത്തി ‘ഇന്റർഫേസ്’ എന്ന പേരിൽ സംഘടിപ്പിച്ച ഉച്ചകോടിയുടെ ഭാഗമായത്, ഫെയ്‌സ്ബുക്കിന്റെ പരിശീലനപരിപാടിയായ ‘സ്‌കൂൾ ഓഫ് ഇന്നൊവേഷൻസി’ൽ പങ്കാളിയായത് എന്നിവയാണ് ആഷികിനെ സ്‌കോളർഷിപ്പ് നേടാൻ സഹായിച്ചത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *