ഇന്റീരിയർ ഡിസൈനേഴ്‌സ് ട്രൈനിംഗ് രംഗത്ത് വിപ്ലവവുമായി ഇൻഡോ-യു എസ് ഇന്റീരിയേഴ്സ് ആൻഡ് കോൺട്രാക്ടസ്

  • 466
    Shares

മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത ഇന്റീരിയർ ഡിസൈനിങിന് ഇന്ന് വൻ ഡിമാന്റ് ആണ്. ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ തൊഴിൽ പ്രധാനം ചെയ്യുന്ന മേഖലയും കൂടിയാണ് ഇന്റീരിയർ ഡിസൈനിങ്. ഒരു കെട്ടിടത്തിന്റെ നിർമാണം മുതൽ ഇന്റീരിയർ ഡിസൈനിംഗിന്റെ പ്രാധാന്യം തുടങ്ങുന്നു. വീടുകൾ, ജുവല്ലറികൾ, ആശുപത്രികൾ, തുണിക്കടകൾ തുടങ്ങി ഓരോ കെട്ടിടത്തിനും ഓരോ തരം ഇന്റീരിയർ ഡിസൈനിങ് ആണ് ആവശ്യം. അതുകൊണ്ടു തന്നെ അനവധി തൊഴിലവസരങ്ങളാണ് ഈ മേഖല തുറന്നിട്ടിരിക്കുന്നത്. എന്നിരുന്നാലും വിദേശത്തു നിന്നും നാട്ടിൽ നിന്നും പഠിച്ചിറങ്ങുന്ന അനവധി വിദ്യാർഥികൾ ഇന്ന് തൊഴിലില്ലാതെ നിൽക്കുന്നുണ്ട്. ഇതിനുള്ള പ്രധാന കാരണം പ്രായോഗിക ക്ഷമതയില്ലാത്തതാണ്. ക്ലാസ്സിനുള്ളിൽ പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഇവർക്ക് കഴിയാതെ പോകുന്നു. ഓട്ടോകാഡ്, ത്രിഡി എസ് മാക്‌സ്, വി-റേ, സ്‌കെച്ചെപ്പ് (Auto-CAD, 3ds Max, v-ray, sketchup) തുടങ്ങിയ സോഫ്റ്റ്‌വേറുകൾ പഠിക്കുന്നതു പോലെ എളുപ്പമായി പ്രവർത്തിക്കാൻ ഈ കുട്ടികൾക്ക് കഴിയാതെ പോകുന്നു. ക്ലാസ്റൂമിലെ അറിവ് വെച്ച് കസ്റ്റമറെ തൃപ്തിപ്പെടുത്താൻ ഇവർക്ക് കഴിയാതെ പോകുന്നു. മറ്റൊരു കാര്യം വേണ്ടത്ര എക്സ്പീരിയൻസ് കിട്ടാതെ പോകുന്നു. മാത്രമല്ല, ഒരു സ്ഥാപനത്തിൽ ഇന്റർവ്യൂവിന് ചെന്നാൽ തങ്ങൾ പഠിച്ച പോലെ പറയാം എന്നല്ലാതെ പ്രവർത്തിച്ചു കാണിക്കാൻ കഴിയില്ല.

ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമായാണ് ഇൻഡോ-യു എസ് ഇന്റീരിയേഴ്സ് ആൻഡ് കോൺട്രാക്ടസ് രംഗത്തെത്തിയിരിക്കുന്നത്. കോഴ്‌സുകൾ പഠിച്ചിറങ്ങിയ വിദ്യാത്ഥികൾക്ക് ട്രെയിനിങ് എടുക്കാനും ജോലി ചെയ്യാനുമുള്ള അവസരം ഇവർ നൽകുന്നു. ഒരു വീട് പണിയുന്നതിന് പഞ്ചായത്തിൽ അനുമതിക്കായി നൽകേണ്ട സാങ്ഷൻ പ്ലാൻ മുതൽ ഇവിടെ ചെയ്തു തുടങ്ങുന്നു. അത് ഓട്ടോകാർഡ് വെച്ചിട്ട് എങ്ങിനെ ചെയ്യാം എന്നാണ് കമ്പനിയിൽ ആദ്യം ട്രെയിനിംഗ് കൊടുക്കുക. അതുപോലെതന്നെ ഒരു ഡിസൈൻ, ആ ഡിസൈനെ എങ്ങിനെ ഒരു ഇന്റീരിയൽ ഡിസൈനാക്കിമാറ്റാം അല്ലെങ്കിൽ ഒരു എക്സ്റ്റീരിയൽ ഡിസൈനാക്കിമാറ്റാം അത് നമ്മൾ ഈ പറയുന്ന സ്‌ഫോറ്റെവെയർ വെച്ചിട്ട് എങ്ങിനെയാണ് പ്രാക്ടിക്കലി വർക്ക് ചെയ്യുന്നത്. ഒരു ഡിസൈനാക്കിമാറ്റുന്നത്. അതിൽ തന്നെ ഓട്ടോകാഡ്, ത്രിഡി എക്‌സ് മാക്‌സ്, അതുപോലെതന്നെ സ്‌കെച്ചപ്പ്, ഫോട്ടോഷോപ്പ് മുതലായ സോഫ്റ്റ്‌വേറുകൾ ഉപയോഗിച്ചുകൊണ്ട് എങ്ങിനെ പൂർണമായി ഒരു ഡിസൈനുണ്ടാക്കി ഒരു കസ്റ്റമറെ തൃപ്തനാക്കാം തുടങ്ങിയ ട്രെയിനിംഗ് ഇൻഡോ-യു എസ് ഇന്റീരിയേഴ്സ് ആൻഡ് കോൺട്രാക്ടസ് കൊടുക്കുന്നു.

ഇതിലുള്ള ഏറ്റവും പ്രധാന ഗുണം ജോബ് ട്രെയിനിങ് കഴിഞ്ഞാൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ് കിട്ടുന്നു എന്നുള്ളതാണ്, മാത്രമല്ല സ്വന്തമായി വർക്ക് ചെയ്യാനുള്ള കഴിവും ഉണ്ടാകുന്നു. ഒരു മാസം 150 മണിക്കൂറാണ് ട്രെയിനിങ്. അതായത് ഒരു ദിവസം രാവിലെ 9.30 മുതൽ 5 മണിവരെയാണ് ട്രെയിനിങ്. ഈ സമയം കൊണ്ട് ഒരു പ്രഫഷണൽ വർക്ക് എങ്ങനെ ചെയ്യാം എന്ന് ഒരാൾക്ക് പഠിച്ചെടുക്കാൻ സാധിക്കുന്നു. ഇന്റർനാഷണലി വാല്യൂ ഉള്ള യൂണിവേഴ്‌സൽ സർട്ടിഫിക്കേഷൻ ലിമിറ്റഡിന്റെ അംഗീകാരമുള്ളഎക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് നൽകുന്നത്. ഇവിടെ ചെയ്യുന്ന വർക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും സർട്ടിഫിക്കറ് നൽകുക. അതുകൊണ്ടു തന്നെ അവക്ക് മുന്നിലുള്ള സാധ്യതകൾ കൂടുന്നു. വിദേശത്തും സ്വദേശത്തുമുള്ള പല ഇന്റീരിയൽ ഡിസൈനിംഗ് കമ്പനികളിൽ എങ്ങിനെ ജോലി ലഭിക്കാം, അതിന് എങ്ങിനെയാണ് ഇന്റർവ്യൂ അഭിമുഖീകരിക്കേണ്ടത് എന്നുള്ളതിനെക്കുറിച്ചുള്ള ധാരണകൾ ഉദ്യോഗാർഥികൾക്കുണ്ടാക്കിക്കൊടുക്കുന്നു. ഇന്റീരിയർ ഡിസൈനിഗ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ ക്ലാസ്സുകളും നൽകുന്നതിനാൽ ഒരു കുടക്കീഴിൽ എല്ലാവർക്കും പരിശീലനം ലഭിക്കുന്നു. ഒരു മാസം പത്ത് പേർക്കായിരിക്കും ട്രെയിനിങ് നൽകുക. കൂടുതൽ വിവരങ്ങൾക്ക്: തൃശ്ശൂർ ഇരിങ്ങാലക്കുടയിലുള്ള ഓഫീസുമായി ബന്ധപ്പെടുക.

ബന്ധപ്പെടേണ്ട നമ്പർ : 9946109309
വാട്‌സാപ്പിലും ബന്ധപ്പെടാം: 7994101243
അഡ്രസ്:
INDO-U.S INTERIORS & CONTRACTORS
CITY TOWER
NEAR PITTAPILLIL AGENCIES
TANA JN. IRINJALAKUDANishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *