അയച്ചത് മലയാളി യുവാവിന്റെ മൃതദേഹം; നാട്ടിലെത്തിയത് തമിഴ്‌നാട് സ്വദേശിയുടേത്

  • 18
    Shares

അബുദാബിയിൽ വെച്ച് മരിച്ച മലയാളിയുടെ മൃതദേഹം കയറ്റി അയച്ചപ്പോൾ മാറിപ്പോയി.  തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹമാണ് പകരം കോഴിക്കോട് എത്തിയത്. കഴിഞ്ഞ ദിവസം രാത്രി എയർ ഇന്ത്യാ വിമാനത്തിൽ വയനാട് അമ്പലവയൽ നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിന്റെ (29) മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിച്ചത്.

വിമാനം കയറിപ്പോയത് ചെന്നൈ സ്വദേശിയുടെതായിരുന്നു. ബന്ധുക്കെളെത്തി മൃതദേഹം ഏറ്റെടുത്ത ശേഷം വയനാട്ടിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി പെട്ടി തുറന്നുനോക്കിയപ്പോഴാണ് മാറിപ്പോയതായി മനസ്സിലായത്. തുടർന്ന് ബന്ധുക്കൾ അബുദാബിയിൽ ബന്ധപ്പെട്ടപ്പോൾ നിഥിന്റെ മൃതദേഹം അവിടെ തന്നെയുള്ളതായും പകരം അബുദാബിയിൽ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം കയറ്റി അയച്ചതായും കണ്ടത്തി. ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന നിഥിനെ കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. ബത്തേരി ആശുപത്രി മോർച്ചറിയിലുള്ള ചെന്നൈ സ്വദേശിയുടെ മൃതദേഹം ചെന്നൈയിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളതായാണ് വിവരം. അതോടൊപ്പം ഇന്ന് രാത്രി തന്നെ നിഥിന്റെ മൃതദേഹം ചെന്നൈയിലെത്തിക്കാനുള്ള നടപടികളും സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നടന്നു വരുന്നു. ചെന്നൈയിൽ നിന്നായിരിക്കും മൃതദേഹം വയനാട്ടിലെത്തിക്കുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *