മൃതദേഹം നാട്ടിലയക്കുന്നതിന് ഏർപ്പെടുത്തിയ നിരക്ക് വർധന എയർ ഇന്ത്യ പിൻവലിച്ചു

  • 10
    Shares

മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് ഈടാക്കുന്ന നിരക്കിൽ വരുത്തിയ വർധനാ തീരുമാനം എയർ ഇന്ത്യ പിൻവലിച്ചു. പഴയ നിരക്ക് തന്നെ പുന: സ്ഥാപിച്ചു കൊണ്ടുള്ള പ്രഖ്യാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. മൃതദേഹത്തിന്റെ ഭാരം കണക്കാക്കി തുക നിശ്ചയിച്ച് കാർഗോ അയക്കുന്നതാണ് നിലവിലെ രീതി

നേരത്തെ ഉണ്ടായിരുന്ന ഇളവ് ഒഴിവാക്കി കിലോക്ക് 20 മുതൽ 30 ദിർഹം വരെ വർധിപ്പിച്ചാണ് കഴിഞ്ഞാഴ്ച എയർ ഇന്ത്യ പുതിയ നിരക്ക് പ്രഖ്യാപിച്ചത്. പ്രവാസ ലോകത്ത് നിന്നുയർന്ന കടുത്ത എതിർപ്പുകൾ കണക്കിലെടുത്താണ് തീരുമാനം ഇപ്പോൾ മാറ്റിയിരിക്കുന്നത്. മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി മാറണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *