അലിഫ് മീഡിയ മാധ്യമ അവാർഡ് റാശിദ് പൂമാടത്തിന്

  • 5
    Shares

അബുദാബി: അലിഫ് മീഡിയ അബുദാബിയുടെ നാലാം വാർഷികത്തോടനുബന്ധിച്ചു ഏർപ്പെടുത്തിയ രണ്ടാമത് മാധ്യമ അവാർഡിന് റാശിദ് പൂമാടം അർഹനായി. സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫും, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡണ്ടുമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ പത്രപ്രവർത്തന മേഖലയിൽ നൽകിയ സംഭാവന പരിഗണിച്ചാണ് മാധ്യമ മേഖലയിൽ നിന്നും റാശിദ് പൂമാടത്തിനെ അവാർഡിനായി പരിഗണിച്ചത്. സാമൂഹ്യ, ജീവകാരുണ്യ മേഖലയുമായി ബന്ധപ്പെട്ട വാർത്തകളാണ് റാശിദ് പൂമാടത്തിനെ അവാർഡിനായി പരിഗണിക്കാൻ കാരണം.

2015 ൽ ഐ എം സി സി പ്രഥമ സേട്ട് സാഹിബ് മാധ്യമ അവാർഡ്, 2016 ൽ യു എ ഇ ആഭ്യന്തര മന്ത്രാലയ മാധ്യമ അവാർഡ്, 2017 ൽ ദർശന സാംസ്‌കാരിക വേദി മാധ്യമ ശ്രീ അവാർഡ് തുടങ്ങിയ ചെറുതും, വലുതുമായ നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. ഒക്ടോബർ നാലിന് വൈകീട്ട് ഏഴിന് അബുദാബി ഇസ്‌ലാമിക് സെന്ററിൽ നടക്കുന്ന അലിഫ് മീഡിയയുടെ നാലാം വാർഷികതോടനുബന്ധിച്ചു നടക്കുന്ന മെഹ്ഫിൽ നൈറ്റ് വേദിയിൽ അവാർഡ് സമ്മാനിക്കും. കാസർകോട് ജില്ലയിലെ നീലേശ്വരം ആനച്ചാൽ സ്വദേശിയായ റാശിദ് പൂമാടം പ്രവാസിയാകുന്നതിന് മുമ്പ് നാട്ടിലും പ്രാദേശിക പത്രപ്രവർത്തകനായിരുന്നു. ടി വി കുഞ്ഞഹമ്മദ്, ബീഫാത്തിമ പൂമാടം ദമ്പതികളുടെ മൂത്തമകനാണ്. പയ്യന്നൂർ സ്വദേശിനി ഫാത്തിമത്ത് സഫീദയാണ് ഭാര്യ, മകൻ ഐമൻ അഹമ്മദ്. ഇത് രണ്ടാം തവണയാണ് അലിഫ് മീഡിയ മാധ്യമ അവാർഡ് നൽകുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *