അരാംകോ പ്ലാന്റ് ആക്രമണം: ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന് സർവകാല റെക്കോർഡിൽ

എണ്ണവില ആഗോളതലത്തിൽ കുത്തനെ ഉയർന്നു. അസംസ്‌കൃത എണ്ണവില 20 ശതമാനത്തോളം ഉയർന്ന് ബാരലിന് 70 ഡോളർ വരെ എത്തി. 80 ഡോളർ വരെ വില വർധിക്കാനാണ് സാധ്യത. 28 വർഷത്തിനിടെ ഇതാദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയും വലിയ വർധനവുണ്ടാകുന്നത്.

സൗദി അറേബ്യയിലെ അരാംകോ എണ്ണ പ്ലാന്റിന് നേർക്ക് ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് എണ്ണവില ഉയർന്നത്. ഡ്രോൺ ആക്രമണത്തിൽ പ്ലാന്റ് കത്തിനശിക്കുകയും അരാംകോ എണ്ണ ഉത്പാദനം നിർത്തിവെക്കുകയുമായിരുന്നു.

ദിവസേന 50 ലക്ഷം ബാരൽ എണ്ണ പമ്പ് ചെയ്യാൻ ശേഷിയുള്ള 1200 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈനിന് നേർക്കാണ് ആക്രമം നടത്തിയത്. ഇതോടെയാണ് എണ്ണ പമ്പിംഗ് നിർത്തിവെച്ചത്. സൗദിയുടെ എണ്ണയുത്പാദനം പകുതിയോളം മുടങ്ങിയ നിലയിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *