താമരശ്ശേരി സ്വദേശി ബഹ്‌റൈനിൽ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ

  • 10
    Shares

ബഹ്‌റൈനിൽ മലയാളിയെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുൾ നഹാസാണ് കൊല്ലപ്പെട്ടത്. താമസ സ്ഥലത്ത് കമ്പിളിപ്പുതപ്പിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം

കാലും കെയും കെട്ടിയ നിലയിൽ കണ്ട മൃതദേഹത്തിൽ മർദനമേറ്റ പാടുകളും മുറിവുകളുമുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 2 മണിക്ക് വരെ അബ്ദുൾ നഹാസ് സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ സംസാരത്തിനിടെ വലിയ ബഹളം കേട്ടതോടെ സുഹൃത്ത് ഫോൺ കട്ട് ചെയ്യുകയായിരുന്നു

ബന്ധുക്കൾ ഫോൺ ചെയ്തിട്ടും കിട്ടാത്തതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെ താമസ സ്ഥലത്ത് ചെന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മുറിയിൽ നിറയെ മുളകുപൊടി, അരി, ധാന്യങ്ങൾ എന്നിവ വിതറിയിട്ടുണ്ടായിരുന്നു.

സൗദിയിൽ നിന്നും നഹാസിന്റെ സഹോദരൻ ബഹ്‌റൈനിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ത്യക്കാരിയായ ഒരു യുവതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ തിരിച്ചറിയൽ കാർഡ് മുറിയിൽ നിന്ന് ലഭിച്ചിരുന്നു. മൂന്ന് വർഷമായി വിസയോ മറ്റ് രേഖകളോ ഇല്ലാതെയാണ് നഹാസ് ബഹ്‌റൈനിൽ കഴിഞ്ഞിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *