മലയാളിയെ തുണച്ചു കോടതി വിധി; തന്റെ സ്ഥാപനം ഇനി ഉസ്മാന് സ്വന്തം

Loading...
  • 8
    Shares

ദുബായ്: അനന്തരവനും ഭാര്യയും സ്‌പോൺസറും ചേർന്നു പിടിച്ചെടുത്ത സ്ഥാപനം യഥാർഥ ഉടമയ്ക്കു തിരിച്ചു നൽകാൻ അപ്പീൽ കോടതി വിധി. തൃശൂർ വടക്കേക്കാട് സ്വദേശി ഉസ്മാനാണ് 2011 ൽ ഉമ്മുൽഖുവൈനിൽ തുടങ്ങിയ ഫ്‌ലോർ മിൽ തിരികെ ലഭിക്കുക. 2015ലാണ് സ്ഥാപനം നഷ്ടപ്പെട്ടത്. സ്‌പോൺസറുടെ പേരിലായിരുന്നു സ്ഥാപനത്തിന്റെ ലൈസൻസ്. ഉസ്മാനെ മാനേജരാക്കുകയും ബാങ്കിടപാടുകൾക്കും മറ്റും അധികാരമുള്ള പവർ ഓഫ് അറ്റോർണി നൽകുകയും ചെയ്തു. സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചുവരുമ്പോഴാണ് കേസിനാസ്പദമായ സംഭവം.

കമ്പനി പിടിച്ചെടുത്തവർ വായ്പ അടയ്ക്കാതായതോടെ ബാങ്ക് നടപടിയാരംഭിച്ചു. ബാധ്യതകൾകൂടിയതോടെ അൽ കബ്ബാൻ അസോഷ്യേറ്റ്‌സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന സ്‌പോൺസർക്കും അനന്തരവന്റെ ഭാര്യയ്ക്കും എതിരെ ഉസ്മാൻ കേസ് നൽകി. ഉമ്മുൽഖുവൈൻ പ്രാഥമിക കോടതി ഉസ്മാന് അനുകൂലമായി ഉത്തരവു പുറപ്പെടുവിച്ചെങ്കിലും എതിർകക്ഷികൾ അപ്പീൽ ഫയൽ ചെയ്തു. അപ്പീൽ കോടതി ഈ വിധി അസ്ഥിരപ്പെടുത്തി. തുടർന്ന് അബുദാബി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പല പ്രധാന കാര്യങ്ങളും പരിഗണിച്ചിട്ടില്ലെന്നു കണ്ടെത്തിയ സുപ്രീം കോടതി, കേസ് വീണ്ടും പരിഗണനയ്‌ക്കെടുക്കാൻ അപ്പീൽ കോടതിക്കു നിർദേശം നൽകി. കേസ് പരിഗണിച്ച അപ്പീൽ കോടതി, ഉസ്മാന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഉസ്മാന് ചെലവായ തുക തിരികെ നൽകാനും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *