ഇന്ത്യയുടെ ആവശ്യം നിരാകരിച്ചു; ഫാറൂഖ് ദേവ്തിവാലയെ യുഎഇ പാക്കിസ്ഥാന് കൈമാറി

  • 6
    Shares

കുപ്രസിദ്ധ ഭീകരൻ ഫാറൂഖ് ദേവ്തിവാലയെ യുഎഇ പാക്കിസ്ഥാന് കൈമാറി. തങ്ങൾക്ക് കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം നിരാകരിച്ചാണ് ഫാറൂഖിനെ പാക്കിസ്ഥാന് കൈമാറിയത്. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലും ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദിനിലും അംഗമായിരുന്നു ഇയാൾ

ഗുജറാത്ത് മുൻ ആഭ്യന്തര വകുപ്പ് മന്ത്രി പാണ്ഡ്യയെ വധിച്ചതടക്കമുള്ള കേസുകളിൽ പ്രതിയാണ് ഫാറൂഖ് ദേവ്തിവാല. മെയ് 12 മുതൽ ദുബൈയിൽ ജയിലിലായിരുന്നു ഇയാൾ. പതിനേഴ് വർഷത്തെ ഒളിവിന് ശേഷമാണ് ദുബൈ പോലീസ് ഇയാളെ പിടികൂടിയത്.

ദാവൂദ് ഇബ്രാഹിമിലേക്കും ഛോട്ടാ ഷക്കീലിലേക്കും ഇന്ത്യക്ക് എത്താനുള്ള തുറുപ്പ് ചീട്ടായിരുന്നു ഇയാൾ. നിലവിൽ മഹാരാഷ്ട്ര എടിഎസിന്റെ കസ്റ്റഡിയിലുള്ള ഭീകർക്ക് പരിശീലനം നൽകിയ കേസിലും പ്രതിയാണ്. എന്നാൽ ദേവ്തിവാല പാക്കിസ്ഥാനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎഇ അവർക്ക് കൈമാറിയത്

ദേവ്തിവാല പാക്കിസ്ഥാൻകാരനാണെന്നും ഇന്ത്യക്ക് കൈമാറരുതെന്നും പാക്കിസ്ഥാൻ വാദിച്ചിരുന്നു. ഇന്ത്യയുടെ ഉദ്യോഗസ്ഥ സംഘം യുഎഇയിൽ എത്തി ഇയാളുടെ ഇന്ത്യൻ ബന്ധങ്ങൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിരുന്നുവെങ്കിലും ദുബൈ പോലീസ് ഇയാളെ പാക്കിസ്ഥാന് കൈമാറുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *