ദുബൈ ഗ്ലോബൽ വില്ലേജ് ഇന്റർനാഷണൽ മീഡിയ അവാർഡ് ഫൈസൽ ചെന്ത്രാപ്പിന്നിക്ക്

ദുബൈ: ദുബൈ ഗവണ്മെന്റിന്റെ ഗ്ലോബൽ വില്ലേജ് സീസൺ 23ലെ ഇന്റർനാഷണൽ മീഡിയ അവാർഡ് ഗൾഫ് സിറാജ് സബ് എഡിറ്റർ ഫൈസൽ ചെന്ത്രാപ്പിന്നിക്ക്. സിറാജ് ഞായറാഴ്ചയിൽ ഫൈസൽ തയ്യാറാക്കിയ ‘വിസ്മയ ചെപ്പൊരുക്കി ആഗോള ഗ്രാമം’ എന്ന ആർട്ടിക്കിളാണ് ബെസ്റ്റ് ആർട്ടിക്കിൾ ഇൻ ഏഷ്യൻ ന്യൂസ്‌പേപ്പേഴ്‌സ് കാറ്റഗറിയിൽ പുരസ്‌കാരം നേടിയത്.

ദുബൈ ജുമൈറ ബീച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ അറബ് മീഡിയ ഗ്രൂപ് സി. ഇ. ഒ. മുഹമ്മദ് ഷറാഫിൽ നിന്ന് പുരസ്‌കാരം ഫൈസൽ ഏറ്റുവാങ്ങി. എണ്ണായിരം ദിർഹത്തിന് തത്തുല്യമായ സ്വർണ പതക്കമാണ് സമ്മാനം.

ആറു മാസത്തിലധികം നീണ്ടുനിൽക്കുന്ന ഗ്ലോബൽ വില്ലേജിൽ ലോകരാജ്യങ്ങളിൽ നിന്ന് പവലിയനുകളുണ്ട്. വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക, വിനോദ പരിപാടികളാണ് അരങ്ങേറുന്നത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ആഗോള ഗ്രാമത്തിന്റെ കാഴ്ചകളും വിശേഷങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്. ഇവയിൽ നിന്നാണ് മികച്ചവ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ 13ന് അവസാനിച്ച ഗ്ലോബൽ വില്ലേജ് 23ആമത് സീസണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 70 ലക്ഷം അതിഥികളാണ് സന്ദർശകരായി എത്തിയതെന്ന് അധികൃതർ അറിയിച്ചു.

ഇത് തുടർച്ചയായ രണ്ടാം തവണയാണ് സിറാജിന് ഗ്ലോബൽ വില്ലേജ് അന്താരാഷ്ട്ര മാധ്യമ പുരസ്‌കാരം. കഴിഞ്ഞ വർഷം അവസാനിച്ച സീസണിൽ എഡിറ്റർ ഇൻ ചാർജ് കെ എം അബ്ബാസ് തയ്യാറാക്കിയ ആർട്ടിക്കിളിനും ഇതേ കാറ്റഗറിയിൽ പുരസ്‌കാരം ലഭിച്ചിരുന്നു.

ആഗോള ഗ്രാമത്തിന്റെ സഹകാരികളായ ദുബൈ പോലീസ്, ദുബൈ മുൻസിപ്പാലിറ്റി, ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ സിവിൽ ഡിഫൻസ്, മറ്റ് വകുപ്പുകൾ എന്നിവയുടെ മേധാവികളും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രൗഢ സദസിലായിരുന്നു പുരസ്‌കാര വിതരണം.

മികച്ച മാധ്യമ പ്രവർത്തനത്തിന് ദുബൈ ഹെൽത് അതോറിറ്റി (ഡി എച്ച് എ), ഷാർജ പോലീസ് എന്നീ വകുപ്പുകളുടെ ആദരം ഫൈസലിനെ തേടിയെത്തിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശികളായ അറക്കൽ കുഞ്ഞി മുഹമ്മദ് നഫീസ ദമ്പതികളുടെ മകനാണ്. റഹീനയാണ് ഭാര്യ. ഫാത്തിമ ബത്തൂൽ, ഹന്നത്ത്, മുഹമ്മദ് എന്നിവരാണ് മക്കൾ. ഏക സഹോദരൻ ഷബീറലി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *