‘വൻമാറ്റങ്ങൾക്ക് വഴിയൊരുക്കി ഫൈവ് ജിയും ബ്ലോക്ക് ചെയിനും’

ദുബൈ: ഫൈവ് ജി വരുന്നതോടെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം വരുമെന്നും ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാധ്യമ രംഗത്ത് വ്യാജവാർത്തകളും മറ്റും തടയാനാകുമെന്നും വാവെയ് ടെക്‌നോളജീസ് ചീഫ് ടെക്‌നോളജി ഓഫിസർ ജോർജ് സെബസ്ത്യാനോ. ആരോഗ്യരംഗത്താവും വലിയ മാറ്റങ്ങൾ. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാധ്യമരംഗത്ത് വ്യാജവാർത്തകളും മറ്റും തടയാനാകുമെന്നും അദ്ദേഹം പറ്ഞ്ഞു. പുതിയതായി രൂപംകൊണ്ട യൂറോപ്യൻ ഡിജിറ്റൽ യൂണിവഴ്സിറ്റിയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫൈവ് ജി വരുന്നതോടെ ചിത്രങ്ങൾക്ക് മിഴിവേറും. കൂടുതൽ വേഗവും കൈവരും. ഇതുമൂലം അതിസങ്കീർണ ശസ്ത്രക്രിയകക്ക് ഡോക്ടർമാർക്ക് വിദൂരത്തിരുന്നുപോലും മേൽനോട്ടം വഹിക്കാനാകും. ബ്ലോക്ക് ചെയിൻ രംഗത്ത് ഇപ്പോഴുള്ള ന്യൂനതകൾ പരിഹരിക്കാൻ ശ്രമങ്ങൾ സജീവമാണ്. ജപ്പാൻ, മാൾട്ട പോലുള്ള രാജ്യങ്ങൾ ബിറ്റ് കോയിൻ അംഗീകരിച്ചിട്ടുണ്ട്. ഭാവിയിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഡിജിറ്റൽ നാണയ വ്യവസ്ഥ വ്യാപിക്കും.

ഇപ്പോൾ ഡിഫെയ്സ് എന്ന ആപ്പ് ദുരുപയോഗം ചെയ്തു ഒട്ടേറെ വ്യാജ വീഡിയോകൾ ഇറങ്ങുന്നുണ്ട്. മറ്റൊരാൾ പറഞ്ഞകാര്യം വേറൊരാൾ പറഞ്ഞതാക്കാൻ ഈ ആപ്പിലൂടെ സാധിക്കും. എന്നാൽ ബ്ലോക്ക് ചെയിനിലൂടെ ഇതിന്റെ യഥാർഥ വീഡിയോ കണ്ടെത്താൻ കഴിയുമെന്നും വാർത്തകളുടെയും മറ്റും യഥാർഥ ഉറവിടം കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷികരംഗത്ത് റോബോട്ടുകളുടെ പ്രവർത്തനം വിജയകരമായി വികസിപ്പിച്ചിട്ടുണ്ടെന്ന് അർദിയത് അൽ ഇബ്ദ ഇൻഫർമേഷൻ സൊല്യൂഷൻ സ്ഥാപകൻ ഇബ്രാഹിം അൽ ഒബെയ്ഡിലി വ്യക്തമാക്കി. മനുഷ്യനു പ്രയോജനപ്രദമായ മേഖലകളിൽ റോബോട്ടിക്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് യു.എ.ഇ.ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക മേഖലയിലും സാങ്കേതിക രംഗത്തും സോഷ്യലിസം നടപ്പാക്കി എല്ലാവർക്കും ഒരുപോലെ അവസരം തുറക്കാനുതകുന്ന സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയിനെന്ന് സ്ഥാപക വൈസ് ചാൻസലർ ഡോ. സിദ്ദിഖ് മുഹമ്മദ് വ്യക്തമാക്കി. ഡോ. ഷിതിജ് അഥലഖ, ഡോ. വിനീഷ് വിജയൻ എന്നിവരും പ്രസംഗിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *