ഹജ്ജ് : സുരക്ഷ ശക്തമാക്കി

  • 5
    Shares

മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാനിരിക്കെ ഇരുഹറമുകളിലും, ഹജ്ജിന്റെ സുപ്രധാന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്ന അറഫ, മിന, മുസ്ദലിഫ, ജംറകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ചതായും ഹജ്ജ് മന്ത്രാലയം അറിയിച്ചു.

ഹജ്ജ് സുരക്ഷക്കായി ഡ്രോണുകളും ഈ വർഷം ഉപയോഗിക്കുന്നുണ്ട്. കൂടാതെ പുണ്യ സ്ഥലങ്ങളിൽ സഊദി റോയൽ എയർഫോഴ്‌സിന്റെ ഹെലികോപ്റ്ററുകൾ മുഴുവൻ സമയവും നിരീക്ഷണമുണ്ടാകും.

ഹാജിമാർ താമസിക്കുന്ന ടെന്റുകളുടെ നഗരിയായ മിനയിലേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിനും തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനും പ്രത്യേക സുരക്ഷാ സൈന്യത്തിനു പുറമെ, പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും മുഴുവൻ സമയവും നിരീക്ഷണമുണ്ടാവും.

കനത്ത തിരക്കുകൾ നിയന്ത്രിക്കുന്നതിനും, മുഴുവൻ ഹാജിമാരെയും നിരീക്ഷിക്കുന്നതിനും മിനയിൽ ആധുനിക സൗകര്യങ്ങളോടെയുയുള്ള പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

കനത്ത ചൂടിലാണ് ഇത്തവണ ഹജ്ജ് നടക്കുന്നത്, മിന -അറഫ എന്നിവിടങ്ങളിൽ 40 മുതൽ 45 ഡിഗ്രി വരെ താപനില, ഒരു ലക്ഷത്തോളം സൈനികരെയാണ് ഹജ്ജ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത് തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കാനും സുരക്ഷ കുറ്റമറ്റതാക്കാനും എല്ലാ നടപടികളും സ്വീകരിച്ചതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *