തോക്കെടുത്ത് ദുബൈ കിരീടാവകാശി ഹംദാൻ; കൊല്ലാനല്ല, രക്ഷിക്കാൻ

  • 39
    Shares

തോക്കെടുത്ത് ഉന്നം പിടിച്ച് ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. കെട്ടിട നിർമാണ സ്ഥലത്ത് തലയിൽ വല കുടുങ്ങിയ നിലയിൽ കണ്ട അറേബ്യൻ മാനിനെ(ഒറിക്‌സിൻ) രക്ഷിക്കാനായാണ് ഹംദാൻ തോക്കെടുത്തത്.

പ്ലാസ്റ്റിക് കയറുകൾ കൊണ്ടുള്ള വല മാനിന്റെ തലയിൽ കുടങ്ങുകയും കണ്ണുപോലും കാണാനാകാതെ മാൻ അലഞ്ഞുതിരിയുന്നതും അറിഞ്ഞാണ് ഹംദാൻ രക്ഷക്ക് എത്തിയത്. മാനിനെ മയക്കുവെടി വെച്ച് തളർത്തിയ ശേഷം തലയിൽ കുടുങ്ങിയ വല മുറിച്ചുമാറ്റുകയും ചെയ്തു. ഹംദാൻ ഇൻസ്റ്റഗ്രാമിൽ ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *