പ്രവാസികളുടെ മൃതശരീരം സൗജന്യമായി നാട്ടിലെത്തിക്കണം: ഐ സി എഫ്

  • 8
    Shares

മക്ക: ഗൾഫ് നാടുകളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതശരീരം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഐ സി എഫ് ഗൾഫ് കൌൺസിൽ ആവശ്യപ്പെട്ടു. മൃതശരീരം നാട്ടിൽ കൊണ്ടു പോകുന്നതിന് ഭാരം തൂക്കി വിമാന കൂലി നിശ്ചയിക്കുന്നതു കടുത്ത നീതികേടും പൈശാചികവുമാണ്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന പ്രവാസികളെ അപമാനിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കി മരണപ്പെടുന്ന മുഴുവൻ പ്രവാസികളുടെയും ശരീരം സർക്കാർ ചിലവിൽ സ്വദേശത്തേക്ക് എത്തിക്കണം.

എമിഗ്രേഷൻ ഡെപ്പോസിറ്റ് വകയിലും, ഇന്ത്യൻ നയതന്ത്രാലയങ്ങളിൽ പ്രവാസികളുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധ സർവീസുകൾക്ക് വെൽഫയർ ഫണ്ട് എന്ന പേരിൽ ഈടാക്കി വരുന്ന പണവും സർക്കാർ ഖജാനാവിൽ കെട്ടികിടക്കുകയാണ്. ഇത്തരം ഫണ്ടുകൾ ഉപയോഗപ്പെടുത്തി പ്രവാസികളുടെ മൃതശരീരം നാട്ടിൽ സൗജന്യമായി എത്തിക്കുവാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐ സി എഫ് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, സിവിൽ ഏവിയേഷൻ മന്ത്രി എന്നിവർക്കു ഇമെയിൽ സന്ദേശമയക്കും.

യോഗത്തിൽ പ്രസിഡന്റ് അബ്ദുർറഹ്മാൻ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് സഖാഫി മമ്പാട്, അബ്ദുൽ കരീം ഹാജി മേമുണ്ട, അബ്ദുൽ കരീം ഹാജി വടകര, നിസാർ സഖാഫി വയനാട്, അലവി സഖാഫി തെഞ്ചേരി, അബ്ദുൽ ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, മുജീബുർറഹ്മാൻ എ ആർ നഗർ സംബന്ധിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *