ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികൾ

  • 10
    Shares

അബുദാബി: അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് റസാഖ് ഒരുമനയൂരിന്റെ അദ്ധ്യക്ഷതയിൽ അബുദാബി ഇന്ത്യൻ സോഷ്യൽ സെൻററിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തത്.

ഭാരവാഹികളായി റാശിദ് പൂമാടം (പ്രസിഡന്റ്-സിറാജ് ദിനപത്രം), ടി പി അനൂപ് (ജനറൽ സെക്രട്ടറി-മാതൃഭൂമി ദിനപത്രം), സമീർ കല്ലറ (ട്രഷറർ-മാതൃഭൂമി ടി വി), ഷിൻസ് സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്- ജനം ടി വി) എന്നിവരെ തിരഞ്ഞെടുത്തു. പ്രവർത്തക സമിതി അംഗംങ്ങളായി റസാഖ് ഒരുമനയൂർ, നൗഫൽ തങ്ങൾ, ടി പി ഗംഗാധരൻ, അബ്ദുൽ റഹ്മാൻ, സമദ്, അനിൽ സി ഇടിക്കുള, ധനജയശങ്കർ എന്നിവരെ തിരഞ്ഞെടുത്തു. ടി പി ഗംഗാധരൻ റിട്ടേണിഗ് ഓഫീസറായിരുന്നു. പ്രസിഡണ്ട് റാശിദ് പൂമാടം നന്ദി പറഞ്ഞു. കേരളത്തിലെ ദുരന്ത നിവാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐ എം എ പ്രവർത്തകർ സ്വരൂപിച്ച തുക കൈമാറി. വരും ദിനങ്ങളിലും കേരളത്തിലെ പ്രളയത്തിന് കൈതാങ്ങായി സഹായങ്ങൾ എത്തിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *