ഖഷോഗ്ഗിയുടെ മൃതദേഹം വിട്ടുതരണമെന്നാവശ്യപ്പെട്ട് മകൻ സൗദി ഭരണകൂടത്തിന് മുന്നിൽ

  • 7
    Shares

തുർക്കിയിലെ സൗദി എംബസിക്കുള്ളിൽ വെച്ച് കൊല ചെയ്യപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൻ ഖഷോഗ്ഗിയുടെ മൃതദേഹം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് മകൻ രംഗത്ത്. സൗദി ഭരണകൂടത്തോടാണ് സലാ ഖഷോഗ്ഗി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. പിതാവിനെ സൗദിയിൽ തന്നെ അടക്കം ചെയ്യണമെന്നും സലാ ആവശ്യപ്പെട്ടു

സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് സലാ ഈ ആവശ്യമുന്നയിച്ചത്. ഇത് സാധാരണ മരണമല്ല, സാധരണ സാഹചര്യവുമല്ല. പക്ഷേ മറ്റ് കുടുംബാംഗങ്ങളുടെ കല്ലറയ്ക്കടുത്ത് തന്നെ അദ്ദേഹത്തെ അടക്കം ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ദു:ഖത്തിൽ നിന്ന് അൽപ്പമെങ്കിലും മോചനം ലഭിക്കാൻ മൃതശരീരം തങ്ങൾക്ക് ലഭിക്കണമെന്നും സലാ പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *