ജമാൽ ഖഷോഗ്ഗിയുടെ മകനും കുടുംബവും സൗദിയിൽ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്തു

  • 12
    Shares

തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗിയുടെ മകൻ സലാ ഖഷോഗ്ഗിയും കുടുംബും സൗദി അറേബ്യ വിട്ട് അമേരിക്കയിലെത്തി. വ്യാഴാഴ്ച രാവിലെയോടെ സലായും കുടുംബവും വാഷിംഗ്ടണിലെത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ജമാൽ ഖഷോഗ്ഗിയുടെ മൂത്ത മകനാണ് സലാ. സൗദി കിരീടാവകാശിയും ജമാൽ ഖഷോഗ്ഗിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് അന്താരാഷ്ട്ര തലത്തിൽ സംശയിക്കപ്പെടുന്ന ആളുമായ മുഹമ്മദ് ബിൻ സൽമാൻ സലായെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് അനുശോചനം അറിയിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. മാധ്യമപ്രവർത്തകന്റെ കുടുംബത്തെ അവഹേളിക്കുന്ന നടപടിയായി ഇതെന്നായിരുന്നു വിമർശനം ഉയർന്നത്.

കൊലപാതകം ആസൂത്രിതമായി നടന്നതാണെന്ന് തുർക്കിയും സൗദി പബ്ലിക് പ്രോസിക്യൂട്ടറും വ്യക്തമാക്കിയതിന് പിന്നാലെയാണ് സലായും കുടുംബവും നാടുവിട്ടതെന്ന് അറിയുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *