ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങൾ സൗദി സ്ഥാനപതിയുടെ വസതിയിൽ നിന്ന ലഭിച്ചതായി റിപ്പോർട്ട്

  • 7
    Shares

തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങൾ സൗദി സ്ഥാനപതിയുടെ വസതിയിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. മൃതദേഹം വെട്ടിനുറുക്കിയ നിലയിലും മുഖം വികൃതമാക്കിയ നിലയിലുമാണ് അവശിഷ്ടങ്ങൾ സ്ഥാനപതിയുടെ വസതിയിലെ ഉദ്യാനത്തിലുള്ള കിണറിൽ നിന്ന് കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്‌കൈ ന്യൂസാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഖഷോഗ്ഗിയുടെ മരണത്തിന് പിന്നിൽ സൗദിയാണെന്ന് തുർക്കി പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ. ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച സൗദി അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ഉർദുഗാൻ ചോദിച്ചിരുന്നു. കൊലപാതകത്തിൽ സൗദിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പക്കലുണ്ടെന്നാണ് തുർക്കി പറയുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *