കാസർകോട് രണ്ട് കുടുംബത്തിലെ 11 പേരെ കാണാതായി; യെമനിൽ എത്തിയതായി റിപ്പോർട്ട്

കാസർകോട് രണ്ട് കുടുംബങ്ങളിൽ 11 പേരെ കാണാതായതായി പരാതി. കുട്ടികൾ ഉൾപ്പെടെ 11 പേരെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചെമ്മനാട് മുണ്ടാങ്കുലം സ്വദേശി നാസിറ(25), ഭർത്താവ് സവാദ്(32), മക്കളായ മുസാബ്(5), മർജാന(3), മുഖബിൽ(1) സവാദിന്റെ രണ്ടാം ഭാര്യ റൈഹാനത്ത്(23), അണങ്കൂർ കൊല്ലമ്പാടി സ്വദേശി അൻസാർ, ഭാര്യ, മൂന്ന് മക്കൾ എന്നിവരെയാണ് കാണാതായതായി പരാതി വന്നത്.

ദുബൈയിൽ ബിസിനസുകാരനായ സവാദിന്റെ അടുത്തേക്കാണ് ഇവർ പോയതെന്ന് പരാതിയിൽ പറയുന്നു. ദുബൈയിലേക്കെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് പോയ ഇവരെ കുറിച്ച് ജുൺ 15 മുതൽ വിവരമില്ലെന്നും പരാതിയിൽ പറയുന്നു. ഇവർ ദുബൈയിൽ എത്തിച്ചേർന്നിട്ടില്ലെന്ന് സുഹൃത്തുക്കൾ വീട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പരാതി നൽകിയത്

ദുബൈയിൽ അത്തർ, മൊബൈൽ തുടങ്ങിയവയുടെ ബിസിനസ്സ് നടത്തുന്നയാളാണ് സവാദ്. നാസിറയുടെ പിതാവ് അബ്ദുൽ ഹമീദാണ് കാസർകോട് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കാണാതായ മുഴുവൻ പേരും യെമനിൽ എത്തിച്ചേർന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. ഇവർ ഐ എസിൽ ചേർന്നതായാണ് സൂചന

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *