ഏഴുമാസം പ്രായമുള്ള കുട്ടിയെ ചുമരിലിടിച്ച് കൊന്ന് മലയാളി യുവാവ് സൗദിയിൽ ആത്മഹത്യ ചെയ്തു

  • 89
    Shares

ഏഴ് മാസം പ്രായമുള്ള ആൺകുട്ടിയെ ചുമരിലിടിച്ച് കൊല്ലാൻ ശ്രമിച്ച ആലപ്പുഴ സ്വദേശിയായ പിതാവ് ആത്മഹത്യ ചെയ്തു. ജിദ്ദ സുലൈമാനിയയിലെ ഫ്‌ളാറ്റിൽ വെള്ളിയാഴ്ചയാണ് സംഭവം. കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സ് അനീഷയുടെ ഭർത്താവ് ശ്രീജിത്തും കുട്ടിയുമാണ് മരിച്ചത്

കുടുംബ വഴക്കിനെ തുടർന്നാണ് ശ്രീജിത്ത് കുട്ടിയെ ചുമരിൽ ഇടിച്ചത്. പരുക്കേറ്റ കുട്ടിയെയും കൊണ്ട് അനീഷ ആശുപത്രിയിലെത്തി. എന്നാൽ കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടി മരിച്ചതറിഞ്ഞ അനീഷ ബോധം കെട്ട് വീഴുകയും ചെയ്തു.

ഫ്‌ളാറ്റിനുള്ളിലെ ബഹളം കേട്ട് സമീപവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും ശ്രീജിത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. മൂന്ന് മാസം മുമ്പാണ് ശ്രീജിത്ത് സൗദിയിലെത്തിയത്. ഇന്ന് കുടുംബം നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് സംഭവം


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *