വിദേശത്ത് ജോലി ചെയ്യുന്ന മകനെ കാണാൻ ഉമ്മ ഹിജാബ് ധരിച്ചെത്തി; പിന്നെ നടന്നത് വമ്പൻ സർപ്രൈസ്

  • 28
    Shares

അമ്മമാർക്ക് മക്കൾ സർപ്രൈസ് നൽകുന്നത് പതിവാണ്. എന്നാൽ വിദേശത്ത് ജോലി ചെയ്യുന്ന മകന് സർപ്രൈസ് നൽകിയ ഒരു ഉമ്മയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോ വൈറലായി മാറുന്നത്. സിംഗപ്പൂരിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന മകനെയാണ് ഉമ്മ കാണാനെത്തിയത്. മുഖം മറയ്ക്കുന്ന ഹിജാബ് ധരിച്ച് ഒരു കസ്റ്റമറമായാണ് ഉമ്മ സൂപ്പർ മാർക്കറ്റിൽ എത്തിയത്.

ബില്ലിംഗ് സെക്ഷനിൽ നിൽക്കുന്ന മകന് സാധനങ്ങൾ വാങ്ങിയ ശേഷം ഇവർ ഇന്ത്യൻ രൂപ നീട്ടുകയായിരുന്നു. ഇതേ സമയം മറ്റൊരാൾ ഇതെല്ലാം മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുന്നുമുണ്ടായിരുന്നു. ഇതും മുന്നിൽ നിൽക്കുന്നയാളുടെ പെരുമാറ്റത്തിലും ചിരിയിലും സംശയം തോന്നിയ യുവാവ് ആദ്യമൊന്ന് അമ്പരക്കുകയും പിന്നെ ഹിജാബ് നീക്കി നോക്കുകയുമായിരുന്നു. അപ്പോഴാണ് തന്റെ ഉമ്മയാണ് മുന്നിൽ നിൽക്കുന്നതെന്ന് മനസ്സിലായത്.

ഇതോടെ പൈസ അവിടെയിട്ട് യുവാവ് ഓടിവന്ന് ഉമ്മയെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അപ്രതീക്ഷിതമായി ലഭിച്ച സമാഗമം യുവാവിന്റെ കണ്ണുനിറയ്ക്കുന്നുമുണ്ട്.

മക്കൾക് മാത്രം അല്ല, ഉമ്മ മാർക്കും സർപ്രൈസ് കൊടുക്കാൻ പറ്റും. നാട്ടിൽ നിന്നും മകൻ അറിയാതെ സിംഗപ്പൂരിൽ മകന്റെ ഷോപ്പിൽ കയറി ഷോപ്പിങ് നടത്തി ഉമ്മ മകന് ഇന്ത്യൻ മണി കൊടുത്ത സർപ്രൈസ് ????

Posted by Variety Media on Monday, 8 April 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *