മുഹമ്മദ് നബിയുടേതെന്ന് തെറ്റിദ്ധരിച്ച് നിരവധി പേർ അനുഗ്രഹം തേടിയെത്തിയ കാൽപാദ അടയാളം സൗദി അധികൃതർ പൊളിച്ചുനീക്കി

മുഹമ്മദ് നബിയുടേതെന്ന് കരുതി നിരവധി പേർ അനുഗ്രഹം തേടി എത്തിയിരുന്ന കാൽപാദ അടയാളം സൗദി അധികൃതർ പൊളിച്ചുനീക്കി. അൽ ജാബിരിയിലെ മലയിലാണ് കാൽപാദത്തിന്റെ അടയാളമുണ്ടായിരുന്നത്. ഏഷ്യക്കാരായ നിരവധി പേരാണ് ഇവിടെ പ്രാർഥനകൾ നടത്താൻ എത്തിയിരുന്നത്.

മലയിലുണ്ടായിരുന്ന കാൽപാദം പ്രവാചകൻ മുഹമ്മദ് നബിയുടേതാണെന്നാണ് ഇവിടെയെത്തിയിരുന്നവർ വാദിച്ചിരുന്നത്. ഇവിടെ ആളുകളെത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സൗദി അധികൃതർ വിഷയത്തിൽ ഇടപെട്ടത്.

സൗദിയിലെ വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി പരിശോധനയും അന്വേഷണവും നടത്തിയതിന് ശേഷമാണ് കാൽപാദ അടയാളം നീക്കം ചെയ്തത്. സമിതിയുടെ പരിശോധനയിൽ ഇത് കോൺക്രീറ്റിൽ പതിഞ്ഞ കാൽപാദമാണെന്ന് കണ്ടെത്തുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *