പ്രതിഷേധം വ്യാപിച്ചതോടെ തീരുമാനം മാറ്റി സൗദി; 13കാരന്റെ വധശിക്ഷ നടപ്പാക്കില്ല

അറബ് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായ പതിമൂന്നുകാരന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് സൗദി അറേബ്യ. അറബ് വസന്തക്കാലത്ത് സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതിനാണ് 2014ൽ മുർതാജ എന്ന 13കാരനെ അറസ്റ്റ് ചെയ്തത്. കൗമാരക്കാരന് വധശിക്ഷ വിധിച്ചതിൽ ലോകവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വധശിക്ഷ റദ്ദാക്കുന്നതായി സൗദി അറിയിച്ചിരിക്കുന്നത്.

മുർതാജയെ 2022ൽ വിട്ടയക്കുമെന്ന് സൗദി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 12 വർഷത്തെ തടവുശിക്ഷയാണ് മുർതാജക്ക് ആദ്യം വിധിച്ചിരുന്നത്. എന്നാൽ ഏപ്രിലിൽ 37 പേർക്കൊപ്പം വധശിക്ഷക്കും വിധിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *