“നൈസ് കെമിക്കല്‍” ജി സി സി വിതരണാവകാശം സള്‍ഫര്‍ ഗ്രൂപിന്

  • 209
    Shares

കെമിക്കൽ ഉൽപ്പന്ന നിർമാണ രംഗത്തെ മുൻനിര ബ്രാൻഡായ ‘നൈസ് കെമിക്കൽസിന്റെ’ ജി സി സി ഡീലർഷിപ്പ് ഇനി മുതൽ യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൾഫർ ഗ്രൂപ്പ് ഓഫ് കമ്പനീസിന് സ്വന്തം. വർഷങ്ങളായി ഇന്ത്യൻ മാർക്കറ്റിലെ സൂപ്പർ ബ്രാൻഡായി അറിയപ്പെടുന്ന കെമിക്കൽ ഉൽപന്ന നിർമാതാക്കൾ ആണ് നൈസ് കെമിക്കൽസ്. ഹോസ്പിറ്റൽ, ലബോറട്ടറി, വിദ്യാഭ്യാസം, കൊമേർഷ്യൽ എന്നിങ്ങനെ വിവിധ മേഖലക്കാവശ്യമായ കെമിക്കൽ സംബന്ധമായ വിവിധ ഉൽപ്പന്നങ്ങളാണ് കമ്പനി നിർമിക്കുന്നത്.

നൈസ് കെമിക്കല്‍സിന്റെ ജി സി സി വിതരണാവകാശം സള്‍ഫര്‍ കേമിക്കലുമായി ഒപ്പ് വെക്കുന്ന ചടങ്ങില്‍ നിന്ന്  

അജ്മാൻ ആസ്ഥാനമായി ജി സി സി യിലുടനീളം ശാഖകൾ ഉള്ള സൾഫർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബ്രിഹത്തായ നെറ്റ്‌വർക്കുകളിലൂടെ ഇനി ജി സി സിയിലെങ്ങും ഉൽപ്പന്നങ്ങൾ ലഭ്യമാകുമെന്ന് സൾഫർ കെമിക്കൽസ് ചെയർമാൻ അഹ്മദ് അബ്ദുള്ള പറഞ്ഞു. അജ്മാൻ മെജസ്റ്റിക് ബാൾറൂമിൽ നടന്ന ഒപ്പ് വെക്കൽ ചടങ്ങിൽ നൈസ് കെമിക്കൽസ് ടയരക്ട്ടർ ജി ജയകൃഷ്ണൻ, ജെനെറൽ മാനേജർ ഡോ: അനിൽകുമാർ എന്നിവരും ഇരു കമ്പനികളുടെയും സീനിയർ ഓഫീശ്യൽസും പങ്കെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *