ത്യാഗസ്മരണ പുതുക്കി ഇന്ന് അറഫാ സംഗമം

  • 27
    Shares

മക്ക: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫ മൈതാനം ഇന്ന് സാക്ഷിയാകും. വർഗ-വർണ-ദേശ-ഭാഷാ അതിർവരമ്പുകൾക്കപ്പുറം ലോക മുസ്ലിംകൾ ഒത്തുകൂടുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങാണ് അറഫ. ലബ്ബൈക്കയുടെ മന്ത്രധ്വനികളുരുവിട്ട് ഇബ്‌റാഹീമി സ്മരണ പുതുക്കി ഇരുപതുലക്ഷത്തിലധികം ഹാജിമാരാണ് ഇന്ന് അറഫയിൽ സംഗമിക്കുക.
ഇനിയിലുള്ള ദിന രാത്രങ്ങൾക്ക് മിനയും അറഫയും മുസ്തദലിഫയും സാക്ഷിയാവും. ഹാജിമാർ മുതവ്വിഫ് ബസുകളിലും മശാഇർ ട്രെയിനുകളിലുമായാണ് അറഫാ സംഗമത്തിനെത്തിയത്. ഉച്ചയോടെ ഹാജിമാരെ കൊണ്ട് അറഫയിലെ മസ്ജിദു നമിറ അറഫാ മൈതാനവും ശുഭവസ്ത്രധാരികളെകൊണ്ട് നിറയും. ളുഹർ നിസ്‌കാരാനന്തരം അറഫയിലെ മസ്ജിദ് നമിറയിൽ നടക്കുന്ന പ്രസിദ്ധമായ അറഫാ പ്രഭാഷണം മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ. ഹുസൈൻ ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നിർവഹിക്കും. സൂര്യാസ്തമയം വരെ അറഫയിൽ ഹാജിമാർ പ്രാർത്ഥനാനിരതരായി കഴിയും.
മഗ്രിബ് നിസ്‌കാര ശേഷം അറഫയിൽ നിന്നും മടങ്ങി ഹാജിമാർ മുസ്ദലിഫയിൽ രാപാർത്ത് പെരുന്നാൾ ദിനം സുബഹി നിസ്‌കാരാനന്തരം മിനയിലെത്തി കല്ലെറിഞ്ഞ് ‘ഇഫാള’യുടെ ത്വവാഫിനായി മക്കയിലെത്തും. പെരുന്നാൾ ദിനം സൂര്യാസ്തമയത്തോടെ മിനയിൽ രാപ്പാർക്കാൻ ഹാജിമാർ തങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ടെന്റുകളിലെത്തും.
ഇത്തവണ കനത്ത ചൂടിലാണ് അറഫ സംഗമം നടക്കുന്നത്. മിനയിലും അറഫയിലും താപനില 42 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. സൂര്യാഘാതം തടയുന്നതിനായി തണുത്ത വെള്ളം സ്പ്രേ ചെയ്യാൻ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.
ഹജ്ജ് കർമത്തിനെത്തിയ ശേഷം രോഗികളായി മദീനയിൽ കഴിഞ്ഞിരുന്ന രോഗികളെ ഹജ്ജ് കർമങ്ങൾക്കായി കഴിഞ്ഞ ദിവസം സഊദി റെഡ്ക്രസന്റ് ആംബുലസുകളിൽ മക്കയിലെത്തിച്ചുകഴിഞ്ഞു.
ഇന്ത്യയിൽ നിന്നും ഈ വർഷം ഹജ്ജ് സൗഹൃദ സംഘത്തെ നയിക്കുന്ന ഉത്തർപ്രദേശ് മുൻ ആക്റ്റിങ് മുഖ്യമന്ത്രി ഡോ. സയ്യിദ് മുഹമ്മദ് അമ്മാർ റിസ്വിയും സംഘവും ഇതിനകം തന്നെ മക്കയിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽനിന്ന് 1,75,025 ഹാജിമാരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കാനെത്തിയിരിക്കുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 11,689 പേരാണ് ഈ വർഷത്തെ ഹജ്ജ് സംഘത്തിലുള്ളത്. കേരളത്തിലെ കാലാവർഷക്കെടുതിമൂലം യാത്രവൈകിയ ഹാജിമാർ കഴിഞ്ഞ ദിവസമാണ് മക്കയിലെത്തിയത്. ഹാജിമാരുടെ സേവനങ്ങൾക്കായിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫീസ് മിനയിൽ പ്രവർത്തിച്ചുതുടങ്ങിയതായി ജിദ്ദയിലെ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *