പോപ് ഫ്രാൻസിസിന് അബൂദബി പ്രസിഡൻഷ്യൽ പാലസിൽ ഔദ്യോഗിക സ്വീകരണം

  • 15
    Shares

യുഎഇയിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പക്ക് അബൂദബി പ്രസിഡൻഷ്യൽ പാലസിൽ ഔദ്യോഗിക സ്വീകരണം നൽകി. യുഎഇ ഭരണാധികാരികളുമായി പോപ് കൂടിക്കാഴ്ച നടത്തി. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, യുഎഇ ഉപസൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ എന്നിവരുമായി പോപ് കൂടിക്കാഴ്ച നടത്തി.

വൈകുന്നേരം ഷെയ്ഖ് സയ്യിദ് ഗ്രാൻഡ് മോസ്‌കിൽ മുസ്ലിം കൗൺസിൽ അംഗങ്ങളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. തുടർന്ന് മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ ഇന്റർ റിലീജിയസ് സമ്മേളനത്തിൽ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഹിന്ദു, മുസ്ലിം, ക്രൈസ്തവ, ജൂത മത പ്രതിനിധികൾ പങ്കെടുക്കും. നാളെ അബൂദബി സ്‌പോർട്‌സ് സ്‌റ്റേഡിയത്തിൽ നടക്കുന്ന കുർബാനയിൽ ഒന്നര ലക്ഷത്തോളം പേർ പങ്കെടുക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *