കേരള മുഖ്യമന്ത്രിയും ധനമന്ത്രിയും യു.എ.ഇയിൽ എത്തുന്നു

  • 11
    Shares

പ്രവാസി ചിട്ടി സംബന്ധിച്ച ഒരുക്കങ്ങൾക്കും വിവിധ മലയാളി കൂട്ടായ്മകളും ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ച നടത്തുന്നതിനുമായി ധനമന്ത്രി അടുത്ത മാസം യു.എ.ഇയിലെത്തും. തുടർന്ന് പ്രവാസി ചിട്ടിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുമെത്തും. ആഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബർ ആദ്യമോ ആവും ഇത്. യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മലയാളികളുടെ സൗകര്യത്തിന് കേരള സർക്കാർ വേണ്ട സഹായങ്ങളൊരുക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു. ഇതിനാവശ്യമായ ആവശ്യമായ ഫണ്ട് നോർക്കയുടെ പക്കലുണ്ട്. വിദേശ പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തിയാലുടൻ ഇതു സംബന്ധിച്ച വിശദ പ്രഖ്യാപനമുണ്ടാവും.

ശരീഅ നിയമങ്ങൾക്കനുസൃതമായ ചിട്ടികൾ മൂന്നുമാസത്തിനകം നടപ്പിലാക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് അറിയിച്ചു. കെ.എസ്.എഫ് ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടി എല്ലാവിധ നിയമങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മറിച്ചുള്ള ആരോപണങ്ങളും സംശയങ്ങളും അടിസ്ഥാന രഹിതമാണെന്നും ഐസക്ക് വ്യക്തമാക്കി. പ്രവാസി ഇന്ത്യക്കാരിൽ നിന്ന് ചിട്ടി അടവുകൾ സ്വീകരിക്കുന്നതിന് അനുമതി നേടിയത് കെ.എം.മാണി ധനമന്ത്രിയായിരുന്ന കാലത്താണ്. അതിന്റെ കൃത്യമായ തുടർച്ചയാണ് നിലവിൽ നടക്കുന്നത്. നടത്തിപ്പിനാവശ്യമായ ഉത്തരവുകളെല്ലാം നേടിയിട്ടുണ്ട്. ഒന്നര ലക്ഷം പ്രവാസികൾ ഇതിനകം താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നു. ഇതിൽ 6000 പേരെ ഉപഭോക്താക്കളായി ചേർത്തിട്ടുണ്ട്.

പ്രവാസികളെ നാടിന്റെ വികസനത്തിന് നേരിട്ട് പങ്കാളികളാക്കും വിധം വിവിധ പ്രദേശങ്ങളുടെ വികസന പദ്ധതി ലക്ഷ്യം വെച്ചാണ് ഓരോ ചിട്ടിയും ആരംഭിക്കുക. ഓരോ ജില്ലയിലും സാംസ്‌കാരിക സമുച്ചയം, സ്‌റ്റേഡിയം, റോഡുകൾ എന്നിവയുടെ നിർമാണത്തിനാണ് തുക വിനിയോഗിക്കുകയെന്ന് ദുബൈയിലെ മാധ്യമ പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ മുഖാമുഖത്തിൽ മന്ത്രി വ്യക്തമാക്കി. ശരീഅത്ത് നിയമങ്ങൾക്കനുസൃതമായി പലിശയുമായി ബന്ധമില്ലാത്ത വിധം പ്രത്യേക ചിട്ടികൾ ശരീഅ കൗൺസിലിന്റെ അനുമതിയോടെ മൂന്നു മാസത്തിനകം ആരംഭിക്കും.

പശ്ചാത്തല സൗകര്യവികസനം, റോഡ് നിർമാണം തുടങ്ങിയ പദ്ധതികൾക്ക് മാത്രമാവും ഇതു മുഖേന സമാഹരിക്കുന്ന പണം വിനിയോഗിക്കുക. പലിശ പൂർണമായി ഒഴിവാക്കി ലാഭവിഹിതമാണ് ലഭ്യമാക്കുക. ലേലം വിളി ഊഹക്കച്ചവടത്തിന്റെ പരിധിയിൽ വന്നേക്കുമെന്നതിനാൽ അതൊഴിവാക്കി പരസ്പര സമ്മതത്തോടെ ഏറ്റവും അത്യാവശ്യക്കാരനായ ഉപഭോക്താവിന് ചിട്ടി തുക ലഭിക്കുന്ന സംവിധാനം ഒരുക്കുവാനാണ് ആലോചിക്കുന്നത്.
ആൻഡ്രോയ്ഡ് ഫോണുകളിലുപയോഗിക്കുന്ന കെ.എസ്.എഫ്.ഇ ആപ്പ് തയ്യാറായതായും ഐഫോണുകളിലേക്ക് ആപ്പ് ഒരു മാസത്തിനകം തയ്യാറാകുമെന്നും കെ.എസ്.എഫ്.ഇ ഡയറക്ടർ ഡോ.പി.വി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
പ്രവാസി ചിട്ടിയെക്കുറിച്ചറിയാൻ https://pravasi.ksfe.com/ എന്ന വെബ്‌സൈറ്റ് വഴിയും കെഎസ്എഫ്ഇയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും രജിസ്റ്റർ ചെയ്യാം. യു.എ.ഇയിലുള്ളവർ 009148189669 നമ്പറിൽ മിസ്ഡ്കാൾ നൽകുകയോ 3707നമ്പറിലേക്ക് എസ്.എം.എസ് അയക്കുകയോ ചെയ്താൽ വിവരങ്ങൾ ലഭ്യമാവും. ഇതിനു പുറമെ ുൃമ്മശെ@സളെല.രീാ എന്ന വിലാസത്തിലോ, 0091 9447097907 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെട്ടാലും വിവരങ്ങൾ ലഭിക്കും.

ഹലാൽ ചിട്ടിയും നടപ്പാക്കും
പ്രവാസി ചിട്ടിക്കു പിന്നാലെ പലിശരഹിത ഹലാൽ ചിട്ടിയും തുടങ്ങാൻ സർക്കാറിന് പദ്ധതിയുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ശരീഅത്ത് നിയമപ്രകാരമായിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ. നിക്ഷേപകരുടെ ലാഭവിഹിതമടക്കമുള്ള കാര്യങ്ങളിൽ രൂപരേഖയാകാനുണ്ട്. ഇസ്‌ലാമിക് ബേങ്കിംഗ് സംവിധാനം നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നതെങ്കിലും കേന്ദ്രസർക്കാർ ഇതിന് തടയിടുകയാണെന്നും മന്ത്രി പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *