ചരിത്രം കുറിച്ച് സൗദി; വളയം പിടിച്ച് സ്ത്രീകൾ നിരത്തുകളിൽ

സ്ത്രീകൾക്ക് വണ്ടിയോടിക്കാനുള്ള വിലക്ക് നീങ്ങിയ സൗദിയിൽ ഇന്ന് മുതൽ സ്ത്രീകൾ വാഹനങ്ങളോടിച്ച് തുടങ്ങി. ആയിരക്കണക്കിന് സ്ത്രീകളാണ് ഞായറാഴ്ച രാവിലെ മുതൽ വാഹനങ്ങളുടെ സ്റ്റിയറിംഗ് നിയന്ത്രിച്ച് നിരത്തിലിറങ്ങിയത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിപ്ലവകരമായ തീരുമാനങ്ങളിലൊന്നായിരുന്നുവിത്. അന്താരാഷ്ട്ര സമൂഹവും സൗദിയിലെ സ്ത്രീപക്ഷ വാദികളും ആവേശത്തോടെയാണ് വാർത്ത സ്വീകരിച്ചത്. അതേസമയം പിന്തിരിപ്പൻ മതവാദികൾ വിമർശനവുമായി രംഗത്തുവരികയും ചെയ്തു

സമർ അൽമോഗ്രൻ എന്ന യുവതിയാണ് വിലക്ക് നീക്കൽ പ്രയോജനപ്പെടുത്തി ആദ്യമായി വാഹനമോടിച്ചത്. അർധരാത്രിയിൽ കിംഗ് ഫഹദ് ഹൈവേയിലൂടെയാണ് സമർ വാഹനമോടിച്ചത്.

ഈ മാസം ആദ്യം തന്നെ ഡ്രൈവിംഗ് പരിശീലിച്ച സ്ത്രീകൾക്ക് ലൈസൻസുകൾ നൽകി തുടങ്ങിയിരുന്നു. വനിതാ ടാക്‌സികളും ഇനി മുതൽ നിരത്തിലിറങ്ങുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *