എണ്ണ ഉത്പാദനം കുറയ്ക്കാൻ സൗദിയുടെ തീരുമാനം; ഇന്ത്യക്ക് തിരിച്ചടി

  • 11
    Shares

എണ്ണ ഉത്പാദനം കുറയ്ക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ ഇടിവുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് തീരുമാനം. ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് സൗദിയുടെ നീക്കം. ഇറാനെതിരെ അമേരിക്കൻ ഉപരോധം നിൽക്കുന്നതിനാൽ ഇവിടെ നിന്ന് എണ്ണ വാങ്ങേണ്ടതില്ലെന്ന് ഇന്ത്യ എത്തിയിരുന്നു.

ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതോടെ ഇന്ത്യക്ക് സൗദി സഹായം നൽകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നവംബർ മുതൽ ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് 40 ലക്ഷം ബാരൽ അധിക എണ്ണ നൽകാമെന്ന് സൗദി സമ്മതിച്ചിരുന്നു. ഇറാനിൽ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമായിരുന്നു ഇന്ത്യ

നിലവിലെ സ്ഥിതിയിൽ ഇറാനിൽ നിന്നും സൗദിയിൽ നിന്നും എണ്ണ ലഭിച്ചിലേക്കില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തും. ഇതോടെ രാജ്യത്ത് കടുത്ത എണ്ണ പ്രതിസന്ധിക്ക് ഇത് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *