യമനിൽ സൗദി സഖ്യസേനയുടെ ആക്രമണം; 60ലേറെ പേർ കൊല്ലപ്പെട്ടു

യെമനിൽ സൗദി-യുഎഇ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ അറുപതിലേറെ പേർ കൊല്ലപ്പെട്ടു. ധമാർ നഗരത്തിലെ ജയിലിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നാൽ ഹൂതി ആയുധകേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് സൗദി സഖ്യസേന അവകാശപ്പെട്ടു.

ആറ് തവണ വ്യോമാക്രമണം നടന്നതായും തടവുകേന്ദ്രമായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് തകർന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 50ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *