സൗദിയിൽ ആറ് വയസ്സുകാരനെ മാതാവിന്റെ മുന്നിലിട്ട് കഴുത്തറുത്തു കൊന്നു; കൊലയ്ക്ക് കാരണം മാതാവ് ഷിയാ വിഭാഗത്തിൽപ്പെട്ടതിനാൽ

  • 98
    Shares

സൗദി അറേബ്യയിലെ മദീനയിൽ ആറ് വയസ്സുകാരനെ കഴുത്തറുത്ത് കൊന്നതായി റിപ്പോർട്ടുകൾ. മാതാവിന്റെ മുന്നിലിട്ടാണ് കുട്ടിയെ പൊട്ടിയ ഗ്ലാസ് കഷ്ണമുപയോഗിച്ച് കഴുത്തറുത്ത് കൊന്നത്. മദീനയിൽ പ്രവാചകന്റെ പള്ളിയിൽ സന്ദർശനത്തിനെത്തിയ കുടുംബത്തോടൊപ്പമുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്.

കുട്ടിയുടെ കുടുംബം ഷിയാ വിശ്വാസികളാണ്. ഇതാണ് അക്രമിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അക്രമിയെ തടയാൻ മാതാവ് ശ്രമിച്ചെങ്കിലും കുട്ടിയുടെ സ്ഥിതി കണ്ട് അവർ ബോധം കെട്ടുവീണു. തടയാനെത്തിയ പോലീസുകാരെയും അക്രമി ആക്രമിച്ചു.

കാർ ഡ്രൈവറാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാളുടെ കാറിലായിരുന്നു മാതാവും കുട്ടിയും യാത്ര ചെയ്തിരുന്നത്. യാത്രക്കിടെ തങ്ങൾ ഷിയാ വിഭാഗത്തിൽപ്പെടുന്നവരാണെന്ന് ഇവർ പറഞ്ഞതോടെ ഇയാൾ കാർ നിർത്തുകയും കുട്ടിയെ വലിച്ചിറക്കി കഴുത്ത് അറുക്കുകയുമായിരുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *