സൗദിയിൽ സ്ത്രീകൾ കാർ ഓടിക്കുന്നത് ഇഷ്ടപ്പെട്ടില്ല; യുവതിയുടെ കാർ പെട്രോളൊഴിച്ച് കത്തിച്ചു

  • 29
    Shares

സ്ത്രീകൾ കാറോടിക്കുന്നത് കണ്ട് സഹിക്കാനാകാതെ സൗദിയിൽ മതവാദികൾ യുവതിയുടെ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മക്ക സ്വദേശിനി സൽമ അൽ ഷെരീഫിന്റെ വാഹനമാണ് അയൽവാസികൾ കത്തിച്ചത്. യുവതി തന്റെ കത്തിയ കാറിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു

സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്ക് തക്ക ശിക്ഷ നൽകുമെന്ന് മക്ക ഗവർണറേറ്റ് അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് അക്രമികൾ സൽമയുടെ കാർ കത്തിച്ചത്.

താൻ വാഹനമോടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് അയൽവാസികൾ ഇതു ചെയ്തതെന്ന് സൽമ പറയുന്നു. എന്നാൽ കത്തിയ കാറിന് പകരം സൽമക്ക് പുതിയ മോഡൽ കാർ വാങ്ങി നൽകുമെന്ന് മക്ക മുൻസിപ്പൽ കൗൺസിൽ പ്രസിഡന്റ് ഹഹദ് അൽ റൂഖി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *