ചില ഭരണാധികാരികൾ ജനങ്ങളെ യാചകരാക്കും; മോദിയെ പരോക്ഷമായി ട്രോളി യുഎഇ പ്രധാനമന്ത്രി

  • 202
    Shares

ദുബൈ: ലോകത്തെ രണ്ട് തരം ഭരണാധികാരികളെ കുറിച്ച് പറഞ്ഞ് യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ഒന്നാമത്തെ കൂട്ടർ നന്മയുടെ ഭരണാധികാരികളാണെന്നും രണ്ടാമത്തെ കൂട്ടർ ജനങ്ങളെ യാചരാക്കി മുന്നിൽ നിർത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

പ്രളയബാധയെ തുടർന്ന് വലയുന്ന കേരളത്തിന് യുഇഎ ധനസഹായം നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രം വിദേശസഹായം സ്വീകരിക്കാനാകില്ല എന്ന നിലപാട് സ്വീകരിച്ചു. ഇതുസംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്. മോദിക്കുള്ള പരോക്ഷ വിമർശനമായാണ് ട്വീറ്റിനെ വിലയിരുത്തുന്നത്.

ഭരണാധികാരികൾ രണ്ടുവിധത്തിലാണ്. നന്മയുടെ താക്കോലാണ് ചില ഭരണാധികാരികൾ. ചുറ്റുമുള്ളവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിലാണ് അവരുടെ സന്തോഷം. അവർ വാതിലുകൾ തുറന്ന് പ്രശ്‌നപരിഹരം നൽകും. എപ്പോഴും ജനങ്ങളുടെ നന്മ അന്വേഷിച്ചു കൊണ്ടിരിക്കും.

രണ്ടാമത്തെ കൂട്ടർ എളുപ്പമുള്ളതു പോലും കഠിനമാക്കും. എല്ലാത്തിനെയും വിലകുറച്ച് കാണും. ജനങ്ങളെ യാചകരാക്കി തങ്ങളുടെ വാതിൽക്കലും മേശക്കരികിലും എത്തിക്കുന്നതിൽ അവർ ആനന്ദം കണ്ടെത്തും. ഒന്നാമത്തെ വിഭാഗം ഭരിക്കുന്ന രാജ്യമേ വിജയിക്കു എന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റിൽ പറയുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *