മലയാളിയുടെ മൃതദേഹം രണ്ടര വർഷമായി സഊദിയിലെ മോർച്ചറിയിൽ

Loading...
  • 33
    Shares

മൃതദേഹം ഏറ്റടുക്കാൻ ബന്ധുക്കളെത്തിയില്ല

റിയാദ്: ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാതെ രണ്ടര വർഷമായി മലയാളിയുടെ മൃതദേഹം സഊദിയിലെ ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ അന്വേഷിച്ചെത്താതിനാൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മറവു ചെയ്യാനൊരുങ്ങുകയാണ് സഊദി പോലീസ്. ദമ്മാമിലെ ഖതീഫ് സെൻട്രൽ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. സഊദിയിലെ അൽഖോബാറിൽ സ്വന്തമായി സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നതിനിടയിലാണ് അസുഖത്തെ തുടർന്ന് 2015 ഡിസംബറിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ, അഞ്ചു ദിവസങ്ങൾക്കകം ഇദ്ദേഹം മരിച്ചു. ദമ്മാമിലെ സാമൂഹിക പ്രവർത്തകനായ നാസ് വക്കം എന്നയാളുടെ ഇടപെടൽ മൂലം ആറുമാസത്തോളം അൽ രാജ്ഹി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടി സ്പോൺസർ മുന്നിട്ടിറങ്ങിയെങ്കിലും ബന്ധുക്കളാരും തന്നെ എത്തിയില്ല. ഇതേ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പാസ്പോർട്ടിലെ വിവരങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത്. പാസ്സ്‌പോർട്ടിൽ കോയമൂച്ചി കടവൻ പൈക്കാട്ട് എന്നാണുള്ളത്. പിതാവ് കുഞ്ഞഹമ്മദെന്നും മാതാവ് തൈത്തുവെന്നും ഭാര്യയുടെ പേര് ആയിഷ എന്നുമാണ്. കോഴിക്കോട് ജില്ലയിലെ പൂവാട്ടുപറബ്, പറപ്പൂർ എന്നാണ് മേൽവിലാസം കാണിച്ചിട്ടുള്ളത്.

ഇതിനിടെ നടപടി ക്രമങ്ങൾ നീണ്ടു പോയതോടെ സ്പോൺസറുടെ കംപ്യൂട്ടർ സേവനം തൊഴിൽ മന്ത്രാലയം റദ്ദാക്കി. അൽഖോബാറിൽ മലയാളികൾക്കിടയിൽ കാസറഗോഡ് സ്വദേശിയാണെന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. പാസ്‌പോർട്ട് രേഖയിൽ അവസാനമായി പന്ത്രണ്ടു വർഷങ്ങൾക്കു മുമ്പാണ് ഇയാൾ നാട്ടിൽ പോയി തിരിച്ചുവന്നത്. ഇതിനിടെ ദീർഘകാലം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതിനാലുള്ള പ്രശ്‌നങ്ങൾ ആശുപത്രി അധികൃതർ പൊലിസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം പത്തുദിവസത്തിനകം സഊദിയിൽ മറവ് ചെയ്യണമെന്നാണ് പോലീസ് സാമൂഹ്യ പ്രവർത്തകനായ നാസ് വക്കത്തോട് നിർദേശിച്ചിട്ടുള്ളത്. കോയയെ കുറിച്ച് വിവരങ്ങൾ അറിയുന്നവർ സഊദിയിലെ ഇന്ത്യൻ എംബസിയുമായോ സാമൂഹിക പ്രവർത്തകൻ നാസ് വക്കവുമായോ ബന്ധപ്പെടണമെന്ന് നാസ് വക്കം അറിയിച്ചു. വിവരങ്ങൾക്ക്: 00966-5699 56848.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *