സുഷമ സ്വരാജ് 28ന് ഖത്തറിൽ

  • 2
    Shares

ദോഹ: ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒക്ടോബർ 28ന് ഖത്തറിലെത്തും. ഖത്തർ ഭരണാധികാരികളുമായും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രതിനിധികളുമായും സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും.

വിദേശകാര്യമന്ത്രിയായ ശേഷമുള്ള സുഷമയുടെ ആദ്യ ഖത്തർ സന്ദർശനമാണിത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവരുമായി ചർച്ച നടത്തും. ഇന്ത്യൻപ്രവാസി സംഘടനാപ്രതിനിധികളുമായും വ്യാപാരപ്രമുഖരുമായും ആശയവിനിമയം നടത്തും. ഒക്ടോബർ 29ന് ദോഹ ഷെറാട്ടൺ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഒക്‌ടോബർ 30, 31 തീയതികളിൽ കുവൈത്തും സുഷമ സ്വരാജ് സന്ദർശിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *