യുഎഇയിൽ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു
യുഎഇയിൽ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കാനും ശിക്ഷാ നടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരം ഇതുവഴി ലഭ്യമാകും.
ഓഗസ്റ്റ് 1 മുതലാണ് പൊതുമാപ്പ് കാലാവധി ആരംഭിക്കുന്നത്. ഇതിന് മുമ്പ് 2013ലാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ആ വർം 62,000 പേരാണ് രേഖകൾ ശരിയാക്കിയതും ശിക്ഷ കൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതും.
രണ്ട് മാസമാണ് 2013ൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ മൂന്ന് മാസമാക്കിയെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ വിസാ നിയമങ്ങളിൽ വ്യാപക മാറ്റങ്ങൾ വരുത്തിയ തീരുമാനങ്ങൾ കഴിഞ്ഞ ദിവസം മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു.