മ്മടെ ഗഡീസ് തൃശൂർ പൂരം 26ന് ദുബൈ ബൊളിവുഡ് പാർക്കിൽ

ഷാർജ: പൂരത്തിന്റെ മുഴുവൻ തനിമയും നിലനിർത്തി ഇന്ത്യക്ക് പുറത്തു ആദ്യമായി തൃശൂർ പൂരമൊരുക്കാൻ മ്മടെ തൃശൂർ ഗഡീസ് കൂട്ടായ്മ. ദുബൈ ബോളിവുഡ് പാർക്കിലാണ് ഈ മാസം 26ന് രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെ 14 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂര ആഘോഷങ്ങൾ ഒരുക്കുന്നത്. തേക്കിൻ കാട് മൈതാനിയിലെ പൂരപ്പറമ്പിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാകും ബോളിവുഡ് പാർക്കിൽ വിവിധ പരിപാടികളും ആഘോഷങ്ങളും അരങ്ങേറുക.

പൂരകച്ചവട കാഴ്ചകൾ നൽകുന്ന വിവിധ സ്റ്റാളുകൾ, രാവിലെ 11 മണി മുതൽ അണിയിച്ചൊരുക്കിയ ഗജ വീരന്മാരുടെ സാന്നിധ്യത്തിൽ 25 പേരുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിൽ വരവ്, വൈകീട്ട് നാലിന് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ 75 പേർ അണിനിരക്കുന്ന ഇലഞ്ഞിത്തറ മേളത്തിന്റെ നാദലയ വിന്യാസമായി മാറുന്ന പാണ്ടിമേളം, കുടമാറ്റം, രാത്രി 7.30ന് പുലിക്കളി, കുമ്മാട്ടിക്കളി, കാവടിയാട്ടം, നാടൻ കലാരൂപങ്ങൾ, 50ൽ പരം കലാകാരന്മാർ അണിനിരക്കുന്ന ശിങ്കാരി മേളം, തുടർന്ന് തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷകമായ കണ്ണഞ്ചിപ്പിക്കുന്ന വെടികെട്ടിനെ അനുസ്മരിപ്പിക്കുന്ന ഗംഭീര വെടിക്കെട്ട് എന്നിവ ഉണ്ടാകും.

വിവിധ കലാകാരന്മാരുടെ നൃത്തനൃത്യങ്ങൾ, ഗാനമേള, മിമിക്രി എന്നിവ ബോളിവുഡ് പാർക്കിലെ രാജ്മഹൽ തിയറ്ററിൽ അരങ്ങേറും. ഓരോ മണിക്കൂറിലും സന്ദർശകർക്ക് ആകർഷകമായ സമ്മാനങ്ങളുമായി വേദിയിൽ നെറക്കെടുപ്പ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിവരങ്ങൾക്ക് 055 5418990Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *