തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിൽ യുഎഇയിൽ അറസ്റ്റിൽ; മോചനത്തിനുള്ള ശ്രമങ്ങൾ തുടങ്ങി

ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പാള്ളിയെ യുഎഇയിലെ അജ്മാനിൽ അറസ്റ്റ് ചെയ്തു. ബിസിനസ് പങ്കാളിക്ക് വേണ്ടി വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്. തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് പരാതിക്കാരൻ.

ഒരു കോടി ദിർഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. പത്ത് വർഷം മുമ്പാണ് കേസിനാധാരമായ സംഭവം നടന്നത്. തുഷാറിന്റെ ഉടമസ്ഥതയിലുള്ള ബോയിംഗ് കൺസ്ട്രക്ഷന്റെ സബ് കോൺട്രാക്ടായിരുന്നു നാസിൽ അബ്ദുള്ളയുടെ കമ്പനിക്ക്.

നഷ്ടത്തിലായ കമ്പനി പത്ത് വർഷം മുമ്പ് തുഷാർ നാസിലിന് കൈമാറുകയായിരുന്നു. എന്നാൽ നാസിന് കൊടുക്കാനുണ്ടായിരുന്ന പണത്തിന് പകരമായി ചെക്കാണ് നൽകിയത്. ഇത് മടങ്ങിയതോടെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അജ്മാനിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഒത്തുത്തീർപ്പിനെന്ന നിലയിൽ തുഷാറിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും ഇവരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *