യു എ ഇ ക്യാബിനറ്റ്, ഭാവികാര്യമന്ത്രി മുഹമ്മദ് അൽ ഗർഗാവി കേരള മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു

  • 38
    Shares

പ്രളയക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ യു എ ഇ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും സന്നദ്ധത

യു എ ഇ ക്യാബിനറ്റ്, ഭാവികാര്യമന്ത്രി ഹിസ് എക്സലൻസി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി കേരള മുഖ്യമന്ത്രി പിണറായിയെ വിളിച്ച്, യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ ജനത എന്നിവരുടെ അനുശോചനവും സഹായ സന്നദ്ധതയും അറിയിച്ചു. കേരളത്തിൽ 320 ആളുകൾ മരിച്ചിട്ടുണ്ട്. 1.5 ലക്ഷം ആളുകൾ ഭവനരഹിതരായിട്ടുണ്ട്. നൂറു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മഴയും പ്രളയവുമാണ് ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്തിന് ആവശ്യമായ സഹായം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. ‘ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ എല്ലാവിധ സഹായത്തിനും നിർദേശിച്ചിട്ടുണ്ട്’-അൽ ഗർഗാവി പറഞ്ഞു.
പ്രളയ ബാധിത പ്രദേശങ്ങളിൽ ഇന്ത്യൻ ഭരണകൂടത്തെ സഹായിക്കാനും ഇരു രാജ്യങ്ങളും സഹോദര തുല്യവും ചരിത്ര പ്രധാനവുമായ ബന്ധം പ്രതിഫലിപ്പിക്കാനും ശ്രമിക്കും.

യു എ ഇയിൽ അടിയന്തര ദേശീയ സമിതി രൂപവത്കരിക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ഇന്നലെ നിർദേശിച്ചിരുന്നു. ഇന്ത്യൻ സമൂഹത്തിന്റെ സഹായത്തോടെ, യു എ ഇ റെഡ്ക്രസന്റ് സൊസൈറ്റി, ജീവകാരുണ്യ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ പ്രസിഡന്റിന്റെ നിർദേശം ഉടൻ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും സഹകരിക്കുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *