യുഎഇ ഭരണാധികാരികളെ വിമർശിച്ച രാജകുമാരൻ ഖത്തറിൽ അഭയം തേടി

  • 37
    Shares

യുഎഇ ഭരണാധികാരികൾക്കെതിരെ പരസ്യ വിമർശനം നടത്തിയ ഫുജൈറ രാജകുമാരൻ ഖത്തറിൽ അഭയം തേടിയതായി റിപ്പോർട്ട്. തന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷെയ്ഖ് റാഷിദ് ബിൻ ഹമാദ് അൽ ഷർഖി ഖത്തറിൽ രാഷ്ട്രീയ അഭയം തേടിയത്

ഫുജൈറ രാജാവിന്റെ രണ്ടാമത്തെ മകനാണ് ഷെയ്ഖ് റാഷിദ് ബിൻ ഹമാദ്. അബുദബിയുമായി എണ്ണവിൽപ്പന സംബന്ധിച്ച കാര്യങ്ങളിൽ തർക്കമുണ്ടായതായി ഷെയ്ഖ് റാഷിദ് പറഞ്ഞിരുന്നു. മേയ് 16ന് തന്നെ അദ്ദേഹം യുഎഇയിൽ നിന്ന് പലായനം ചെയ്ത് ഖത്തറിൽ അഭയം തേടിയതായാണ് റിപ്പോർട്ട്

യമനിലെ യുദ്ധത്തിൽ യുഎഇയുടെ ഇടപെടലിനെ വിമർശിച്ചും ഷെയ്ഖ് റാഷിദ് രംഗത്തെത്തിയിരുന്നു. എന്നാൽ യുഎഇ ഔദ്യോഗികമായി ഇതുസംബന്ധിച്ച വിശദീകരണം നൽകിയിട്ടില്ല. ചില ഭീരുക്കൾ ഒളിഞ്ഞിരുന്ന് രാജകുടുംബത്തിനെതിരെ ഗൂഢാലോചന നടത്തുന്നതായി വിദേശകാര്യ മന്ത്രി അൻവർ ഗാർഗാഷ് സോഷ്യൽ മീഡിയയിലുടെ പ്രതികരിച്ചു

യുഎഇ അടക്കുള്ള രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയ രാഷ്ട്രമാണ് ഖത്തർ. അതേ രാജ്യത്തിലെ രാജകുമാരൻ രാഷ്ട്രീയ അഭയം തേടി ഖത്തറിലെത്തിയത് വലിയ രാഷ്ട്രീയപ്രധാന്യമുണ്ടാക്കുന്നുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *