യു എ ഇയിൽ കനത്ത മഴ

  • 40
    Shares

ദുബൈ: യു.എ.ഇയിലെ ഒട്ടുമിക്ക ഇടങ്ങളിലും കനത്ത മഴ പെയ്തു. മിക്കയിടത്തും ഇടിയോട് കൂടിയ മഴയായിരുന്നു. ദുബൈ, അജ്മാൻ, അബുദാബി, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലാണ് മഴ ശക്തമായത്. ഷാർജയിൽ ശക്തമായ മഴയിൽ പലയിടത്തും വെള്ളം പൊങ്ങി.

കനത്ത മഴയെത്തുടർന്ന് അന്തരീക്ഷതാപം താഴ്ന്നു. വരും ദിവസങ്ങളിൽ യു.എ.ഇയിൽ ചൂട് കുറയുമെന്ന് കാലാവസഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴയെ തുടർന്ന് പലയിടങ്ങളിലും റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദുബായ്, ഷാർജ, അജ്മാൻ എന്നീ നഗരങ്ങളിലെല്ലാം ഗതാഗത കുരുക്ക് അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്. വടക്കൻ മലയോര പ്രദേശങ്ങളായ അൽജീർ, ഷാം, ഖോർ ഖോർ എന്നിവിടങ്ങളിലെ വാദികളിലും മലയോരപ്രദേശങ്ങളിലും ഭേദപ്പെട്ട മഴയാണ് പെയ്തത്.

റോഡുകളിലെ വെള്ളക്കെട്ടുകളും ദൂരക്കാഴ്ച കുറയുകയും വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ തിരമാലകൾ നാലുമുതൽ ആറ് അടിവരെ ഉയരുമെന്നും കടലിൽ കുളിക്കാൻ ഇറങ്ങരുതെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *